അപ്പോ ശരിക്കും അല്ലു ഫാൻ ആയിരുന്നല്ലേ ? ഹാപ്പിയുടെ റീ റീലിസ് തിയേറ്ററിൽ ആഘോഷിച്ച് അനശ്വര

തെലുങ്ക് സിനിമകൾ മലയാളികൾക്ക് സുപരിചിതമാക്കിയത് ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ എല്ലാവർക്കും കാണൂ. അതേ മലയാളികളുടെ സ്വന്തം അല്ലു അർജുൻ. താരത്തിന്റെ മലയാളം ഡബ്ബ് ചിത്രങ്ങളാണ് നമ്മൾ ആദ്യമായി കണ്ടു തുടങ്ങിയത്. മലയാളത്തിലെ യുവനായിക അനശ്വര രാജൻ താൻ അല്ലു അർജുൻ ഫാനാണെന്ന് ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയത് വൈറലായിരുന്നു.

അടുത്തിടെ തെലുങ്ക് ചിത്രം ചാമ്പ്യന്റെ പ്രമോഷന് എത്തിയപ്പോഴാണ് അനശ്വര അല്ലു അർജുനെക്കുറിച്ച് സംസാരിച്ചത്. ഏതെങ്കിലും തെലുങ്ക് ചിത്രം കണ്ടിട്ടുണ്ടോ, ഏത് താരത്തെ ആണ് ഇഷ്ടം എന്ന ചോദ്യത്തിനാണ് അല്ലുവിനെ ആണെന്ന് അനശ്വര മറുപടി നൽകുന്നത്. അതിനെ ശരി വയ്ക്കുന്ന തരത്തിലുള്ള അനശ്വരയുടെ വീഡിയോകളാണ് ഇപ്പോൾ പുറത്ത വരുന്നത്.

also read; ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പൊലീസ്

അല്ലു അർജുൻ്റെ ഹാപ്പി ബി ഹാപ്പിയുടെ റീ റിലീസ് ആഘാഷമാക്കി ഡാൻസ് കളിക്കുന്ന അനശ്വരയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അനശ്വരയും സഹോ​ദരിയും ചേർന്ന് ഡാൻസിന് ചുവടു വയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലാകെ ചർച്ചയായി. അല്ലു അർജുന് കേരളത്തിലും സെലിബ്രിറ്റി ഫാൻസ് ഉണ്ടല്ലേ അപ്പോഴെന്നാണ് ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്റ്. ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം സത്യമായിരുന്നല്ലേ എന്നും ചിലർ ചോദിക്കുന്നു.

വെറും 88 തീയേറ്ററുകളിൽ മാത്രം റീ റിലീസിന് എത്തിയ ചിത്രം ഇപ്പോൾ 120 സ്ക്രീനുകളിലേക്ക് പ്രദർശനം വ്യാപിച്ചിരിക്കയാണ്. ആദ്യ ദിനത്തിൽ 30 ലക്ഷത്തിലേറെ ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News