
മുതിർന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനയ ബംഗാർ. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ കഴിഞ്ഞ വർഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി വഴി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. അതോടൊപ്പം ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും തന്റെ പ്രൊഫൈലുകൾ അനയ എന്ന പേരിലേക്ക് താരം മാറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ചില മുതിർന്ന ക്രിക്കറ്റ് താരങ്ങളിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് അനയ. ലല്ലൻടോപ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്തുനിന്നടക്കം മോശം അനുഭവമുണ്ടായതായും നഗ്നചിത്രങ്ങള്‍ പോലും തനിക്ക് അയച്ചുതന്നുവെന്നും വെളിപ്പെടുത്തുകയാണ് അനയ.
‘മുഷീർ ഖാന്‍, സര്‍ഫറാസ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങി അറിയപ്പെടുന്ന ക്രിക്കറ്റ്താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. അച്ഛന്‍ പ്രമുഖനായ ഒരാളായതിനാല്‍ എനിക്ക് ഇത് രഹസ്യമായി സൂക്ഷിക്കേണ്ടി വന്നു. ക്രിക്കറ്റ് ലോകം അരക്ഷിതവും ടോക്‌സിക് പുരുഷമേധാവിത്വവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചില താരങ്ങള്‍ പിന്തുണയ്ക്കുകയും മറ്റുചിലര്‍ അധിക്ഷേപിച്ചതായും’ അനയ വെളിപ്പെടുത്തി.
ALSO READ : അസാധ്യമായതിനെ സാധ്യമാക്കി യുനൈറ്റഡ്; ഹൈ ത്രില്ലർ ജയം, യൂറോപ്പ ലീഗ് സെമിയിൽ
‘ചില താരങ്ങള്‍ അവരുടെ നഗ്നചിത്രങ്ങള്‍ അയച്ചുതന്നിട്ടുണ്ട്. ഒരു താരം എല്ലാവരുടെയും മുന്നില്‍വെച്ച് മോശമായി പെരുമാറി. അതേയാള്‍ എന്റെ അടുത്തുവന്നിരുന്ന് ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വെച്ച് മറ്റൊരു സംഭവവുമുണ്ടായി. എന്റെ സാഹചര്യത്തെക്കുറിച്ച് ഒരു ക്രിക്കറോട് പറഞ്ഞപ്പോള്‍ ‘നമുക്ക് കാറില്‍ പോകാം, എനിക്ക് നിന്റൊപ്പം ഒരുമിച്ച് കിടക്കണം’ എന്നാണ് പറഞ്ഞത്.’ – അനയ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

