സ്വന്തമാക്കിയത് 700 വിക്കറ്റിലധികം; ജയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

വരുന്ന ജൂലായില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ഒന്നാം ക്രിക്കറ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളിലെ പ്രമുഖനായ താരം ജയിംസ് ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. 41കാരനായ ആന്‍ഡേഴ്‌സണ്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് 21 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ജൂലായ് പത്തിനാണ് മത്സരം.

ALSO READ: മൂവാറ്റുപുഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി നാനൂറ് മത്സരങ്ങള്‍, 987 വിക്കറ്റുകള്‍ അങ്ങനെ വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇംഗ്ലണ്ട് താരം ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം കൈവരിച്ച ആദ്യ പേസ് ബൗളര്‍ കൂടിയാണ്. 187 ടെസ്റ്റുകളില്‍ നിന്നാണ് ഈ നേട്ടം. 32 അഞ്ച് വിക്കറ്റ് നേട്ടം, മൂന്ന് പത്തു വിക്കറ്റ് നേട്ടം എന്നിവ ഉള്‍പ്പെടെയാണ് ഈ നേട്ടം കൈവരിച്ചത്. തീര്‍ന്നില്ല, 194 ഏകദിനങ്ങളില്‍ നിന്നായി 269 വിക്കറ്റുകളും 19 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News