
കോഴിക്കോട് 2 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രാദേശ് സ്വദേശിയെ എക്സൈസ് പിടികൂടി. കോഴിക്കോട് ആനിഹാൾ റോഡിൽ നിന്നാണ് ജെന്നി സോമേഷ് പിടിയിലായത്.
അതേസമയം, എറണാകുളം നെടുമ്പാശേരിയിൽ നാല് കിലോ കഞ്ചാവ് പിടികൂടി. നായത്തോടിന് സമീപത്തു നിന്നാണ് കഞ്ചാവ് പിടികൂടിയത്.കൊല്ലം സ്വദേശി റഷീദ് കസ്റ്റഡിയിൽ. എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Also read: കോഴിക്കോട് അനധികൃത ട്യൂഷൻ സെൻ്ററുകൾ അടച്ചു പൂട്ടാനൊരുങ്ങി അധികൃതർ
അതേസമയം, കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർത്ഥി അനുരാജ് ആണ് പിടിയിലായത്. കഞ്ചാവ് ആവശ്യമുള്ളവരിൽ നിന്ന് പണം ശേഖരിച്ച് കൈമാറിയത് അനുരാജെന്ന് പോലീസ് പറയുന്നു. ഷാലിക്കും ആഷിഖും ചേർന്ന് കൊണ്ടുവന്ന 4 പാക്കറ്റ് കഞ്ചാവ് ആകാശിൻ്റെ മുറിയിലെത്തിച്ചതും അനുരാജ് ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here