പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച്, ആസിഡൊഴിച്ചു; ആന്ധ്രയിൽ പ്രണയദിനത്തിലും ‘പ്രണയപ്പക’

andhra

ആന്ധ്രാപ്രദേശിൽ പ്രണയാഭ്യർഥന നിരസിച്ച യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. അന്നമ്മയ്യ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു ആക്രമണം. യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.

ബിരുദ വിദ്യാർഥിനിയായ യുവതിക്ക് നേരെയായിരുന്നു ആക്രമണം. യുവതി പഠിക്കുന്ന കോളേജിൽ തന്നെയുള്ള യുവാവ് ആണ് ആക്രമണം നടത്തിയത്.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മദനപ്പളളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.

ALSO READ; മധ്യപ്രദേശിൽ സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

സംഭവത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, മാനവ വിഭവശേഷി, ഐടി മന്ത്രി നര ലോകേഷ് യുവതിയുടെ പിതാവിനെ സമീപിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചു. ആക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം യുവതിയുടെ ചികിത്സയ്ക്കുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News