വിഷത്തേളുകളെവെച്ച് ആരാധന; ആന്ധ്രാപ്രദേശില്‍ നിന്നുള്ള വീഡിയോ വൈറല്‍

ഇന്ത്യ ഏറെ വൈവിധ്യമുള്ള രാജ്യമാണ്. വിശ്വാസങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇപ്പോഴിതാ അത്തരത്തില്‍ വൈവിധ്യമുള്ള ഒരു വിശ്വാസമാണ് ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ കോണ്ട്രായുടി കൊണ്ടയിലെ കൊണ്ടലരായുഡു ആരാധന.

also read- ഇരുകവിളുകളിലും അടി; തലമുടി വലിച്ച് നിലത്തിട്ട് ചവിട്ടി; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ആഫ്രിക്കയില്‍ ക്രൂരമര്‍ദ്ദനം

എല്ലാ വര്‍ഷവും, ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച, കൊണ്ടലരായുഡു വിശ്വാസികള്‍ മാരകമായ തേളുകളെ ദൈവത്തിന് സമര്‍പ്പിക്കുന്നു. ഈ ദിവസം ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. കുന്നിന്‍ മുകളിലുള്ള കൊണ്ടലരായുഡു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ കല്ലുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ധാരാളം തേളുകളെ കാണാം. ഇങ്ങനെ കാണുന്ന വിഷ തേളുകളെ വെറും കൈയുപയോഗിച്ച് പിടിച്ച് നൂലില്‍ കോര്‍ത്ത് ഭക്തര്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു. വിഷ തേളുകളുടെ കുത്തേറ്റാല്‍ മാരകമായ വേദന അനുഭവിക്കും. എന്നാല്‍ തേളുകളുടെ കുത്തേല്‍ക്കില്ലെന്നാണ് ഇവരുടെ വിശ്വാസം.

also read- ലാറ്റിനമേരിക്കൻ ലോകകപ്പ്‌; ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന

കഴിഞ്ഞ ദിവസം നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ തങ്ങളുടെ എക്‌സ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു. വീഡിയോയില്‍ സ്ത്രീകളും യുവാക്കളും കുന്നിന്‍ മുകളിലെ കല്ലുകള്‍ക്കിടയില്‍ നിന്നും തേളുകളെ പിടികൂടി ചരട് കെട്ടി കൈയിലും തലയിലും വയ്ക്കുന്നത് കാണാം. പിന്നീട് ഈ തേളുകളെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും വീഡിയോയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News