
ഫോണിൽ ചാർജ് നിൽക്കുന്നേ ഇല്ല, ഫോണിന് പ്രശ്നമൊന്നുമില്ല പക്ഷേ ചാർജ് നിൽക്കുന്നില്ല. നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ഈ ആപ്പുകളാണ് വില്ലന്മാർ. എന്നാൽ എന്താണ് ഇതിന് പരിഹാരമെന്നല്ലേ…ടെൻഷനാവേണ്ട. പരിഹാരമുണ്ട്. വേറാരുമല്ല പ്രതിവിധി നമ്മടെ ഗൂഗിൾ തരും. ബാക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് അമിതമായി ചാർജ് വലിച്ചെടുക്കുന്ന ആപ്പുകളെ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സംവിധാനം ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിക്കഴിഞ്ഞു. 2026 മാർച്ച് 1 മുതൽ ഈ മാറ്റം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങിയതായി കമ്പനി അറിയിച്ചിട്ടുണ്ട്.
Also read: ‘യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് ഞാനായിരിക്കും’; ഇറാനെ തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്
ഇതെങ്ങനാണ്ഇ പ്രവർത്തിക്കുന്നത്നി എന്നല്ലേ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അവയുടെ വിവരണത്തിനൊപ്പം ബാറ്ററി ഉപയോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പും കാണാൻ സാധിക്കും. അമിതമായി ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളിൽ “this app may use more battery than expected due to high background activity” (പശ്ചാത്തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കാരണം ഈ ആപ്പ് പ്രതീക്ഷിക്കുന്നതിലും കൂടുതൽ ബാറ്ററി ഉപയോഗിച്ചേക്കാം) എന്ന ലേബൽ വരും.
Also read: മന്ത്രിക്കെതിരെയുള്ള മുസ്ലീം ലീഗിൻ്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം
ഇത്തരത്തിലൊരു നടപടിക്ക് മുന്നോടിയായി, ഉയർന്ന ബാറ്ററി ഡ്രെയിൻ പ്രശ്നമുള്ള ആപ്പുകളുടെ ഡെവലപ്പർമാരെ ഗൂഗിൾ വിവരം അറിയിക്കും. പ്രശ്നം പരിഹരിക്കാൻ ഇവർക്ക് നിശ്ചിത സമയവും നൽകും. മാറ്റങ്ങൾ വരുത്താത്ത പക്ഷം ഇത്തരം ആപ്പുകളെ പ്ലേ സ്റ്റോറിലെ പ്രധാന ചാർട്ടുകളിൽ നിന്നും ലിസ്റ്റിംഗുകളിൽ നിന്നും നീക്കം ചെയ്യാനോ അവയുടെ സാന്നിധ്യം പരിമിതപ്പെടുത്താനോ ഗൂഗിൾ നടപടി സ്വീകരിക്കും.
എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമല്ല. സുഗമമായ പ്രവർത്തനത്തിന് പശ്ചാത്തല പ്രവർത്തനങ്ങൾ അത്യാവശ്യമായ ചില വിഭാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഓഡിയോ പ്ലേബാക്ക് (സംഗീതം കേൾക്കുമ്പോൾ), ഫയൽ ട്രാൻസ്ഫറുകൾതുടങ്ങിയവ. ഒന്ന് ശ്രദ്ധിച്ചാൽ ഇനി ഫോണഉം ചാർജ്ജും സേഫാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

