‘മുന്നിൽ കത്തിക്കരിഞ്ഞ് കിടക്കുന്ന ലോറി, പുറകിൽ വെയിൽ’, സിഗാർ കത്തിക്കുന്ന ലാലേട്ടനെ കണ്ട് റോഡിൽ നിന്ന് ഒച്ചയുണ്ടാക്കാൻ തോന്നി: അനീഷ് ഉപാസന

ജയിലറിലെ മോഹൻലാലിൻറെ മാത്യു എന്ന കാമിയോ റോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുമ്പോൾ ആ വേഷത്തിൽ ലാലേട്ടനെ നേരിട്ട് കണ്ട ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. ലാലേട്ടൻ ജയിലർ സിനിമയുടെ ക്ലൈമാക്സ് സീനിൽ അഭിനയിക്കുന്നത് കണ്ട് റോഡിൽ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചെന്നും, ബൗൺസേഴ്സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് താൻ അടങ്ങിയതാണെന്നും അനുഭവം വിവരിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അനീഷ് ഉപാസന പറയുന്നു.

ALSO READ: ‘മലയാളത്തിലെ ഏറ്റവും വലിയ സിനിമ’, എമ്പുരാൻ വരുന്നു, പുതിയ അപ്‌ഡേറ്റുമായി ഇന്ദ്രജിത്ത്

അനീഷ് ഉപാസനയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

അസിസ്റ്റന്റ് ഡിറക്റ്റർ ലാൽ സാറിനെ വിളിക്കാൻ കാരവന്റെ അടുത്തെത്തിയപ്പോൾ ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഞാൻ അയാളോട് ചോദിച്ചു..
“പൊളിക്കില്ലേ..??“
അവനൊന്ന് ചിരിച്ചു.
എനിക്കൊന്നും മനസ്സിലായില്ല
പെട്ടെന്ന് കാരവനിൽ നിന്നും ഇറങ്ങിയ ലാൽ സാർ..
“ഉപാസന പോയില്ലേ..??“
“ഇല്ല സാർ..സാറിനെയൊന്ന് ഈ ഡ്രസ്സിൽ കണ്ടിട്ട് പോകാന്ന് കരുതി..“
”കണ്ടില്ലേ…എങ്ങനെയുണ്ട്…?”
“സാർ..ഒരു രക്ഷേം ഇല്ല…“
മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..
പിന്നെ നേരെ ഷോട്ടിലേക്ക്…
ഒരു തുറസ്സായ സ്ഥലം
പൊരി വെയിൽ
..ഏകദേശം 4 ക്യാമറകൾ.
ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..
പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നിൽക്കുന്ന ഞാനും 😂
സംവിധായകന്റെ ശബ്ദം.
“ലാൽ സാർ റെഡി…??
”റെഡി സാർ…!!“
“റോൾ ക്യാമറ..
ആക്ഷൻ…!!”
ലാൽ സാർ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാർ നേരെ ചുണ്ടിലേക്ക്…
എന്റെ പൊന്നേ…..മാസ്സ്…🔥
സത്യം പറഞ്ഞാൽ ആ റോഡിൽ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു..😂
ബൗൺസേഴ്സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ അടങ്ങി..
ശേഷം ഞാൻ
“സാർ ഞാൻ പൊയ്ക്കോട്ടേ..?“
”ഇത്ര പെട്ടെന്നോ..??”
“എനിക്ക് ഇത് മതി സാർ…“
ചെറുതായൊന്ന് ചിരിച്ചു..
ഞാൻ തിരികെ നടക്കുമ്പോൾ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ്ഡയറക്ടർ എന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു..
അതേ സമയം ഞാൻ കേൾക്കുന്നത് ആ ഷോട്ടിന് തീയറ്ററിൽ ലഭിക്കുന്ന കയ്യടികളും ആർപ്പ് വിളികളും മാത്രമായിരുന്നു.
Yes…this s the mohanlal…
ഇനി വാലിബന്റെ നാളുകൾ…
NB : നമ്മളെല്ലാം ആർത്ത് വിളിച്ചത് ലാൽ സാർ ചെയ്ത സിംഗിൾ ഷോട്ട് ആണ് 🔥

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here