അങ്കമാലി കുതിക്കും ഇടതിനൊപ്പം; സാജുപോളല്ലാതെ മറ്റാര്

LDF angamally saju paul

പൊടി പാറും പോരാട്ടത്തിന് വേദിയാവുകയാണ് അങ്കമാലി.യു ഡി എഫ് കോട്ട തകര്‍ത്ത് നിയമസഭയിലെത്തിയ അനുഭവസമ്പത്തിനുടമയായ സാജുപോളിനെയാണ് ഇത്തവണ അങ്കമാലി പിടിച്ചെടുക്കാന്‍ എല്‍ ഡി എഫ് നിയോഗിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയുടെ വടക്കേഅറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമീണ കാര്‍ഷിക മേഖലകളെക്കൂടി ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് അങ്കമാലി.

കെ എസ് ഐ ഡി സി ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്‍റര്‍, ടെല്‍ക്ക് ഉള്‍പ്പടെ വ്യവസായ സ്ഥാപനങ്ങളും സെന്‍റ് ജോര്‍ജ്ജ് ബസലിക്ക, മലയാറ്റൂര്‍ കുരിശുമുടി, കാലടി ആദിശങ്കര സ്തൂപം തുടങ്ങി തീര്‍ഥാടനകേന്ദ്രവുമെല്ലാം സമ്മേളിക്കുന്ന അങ്കമാലിയില്‍ ഇത്തവണ നടക്കുന്നത് ഉശിരന്‍ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. കഴിഞ്ഞ 10 വര്‍ഷമായി വലത്തോട്ട് ചാഞ്ഞിരിക്കുന്ന മണ്ഡലത്തില്‍ മൂന്നാം ഊഴം പ്രതീക്ഷിച്ചാണ് യു ഡി എഫ് സ്ഥാനാര്‍ഥി റോജി എം ജോണിന്‍റെ പ്രചാരണം.

Also read: വടകരയിൽ ഇടത് തരം​ഗം; ജനഹൃദയങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥി എം കെ ഭാസ്കരൻ

ഒന്നരപ്പതിറ്റാണ്ടുകാലം നിയമസഭാസാമാജികനായിരുന്നതിന്‍റെ അനുഭവക്കരുത്തുമായാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സാജുപോള്‍ കളംനിറയുന്നത്. പെരുമ്പാവൂരിലെ ശക്തനായ കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി ചരിത്രം സൃഷ്ടിച്ച സാജുപോള്‍ ഇത്തവണ അങ്കമാലിയും പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ ഡി എഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News