അങ്കമാലി അതിരൂപത കുർബാന തർക്കം സമവായത്തിലേക്ക്; ഏകീകൃതകുർബാന ജൂലൈ 3 മുതൽ

Angamaly Archdiocese

അങ്കമാലി അതിരൂപത കുർബാന തർക്കം സമവായത്തിലേക്ക്. ജൂലൈ 3 മുതൽ ഞായറായ്ച പള്ളികളിൽ ഏകീകൃതകുർബാന അർപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം സർക്കുലറായി ഉടൻ പുറത്തിറക്കും. കൊച്ചിയിൽ ചേർന്ന വൈദിക സമ്മേളനത്തിൽ തീരുമാനം.

അങ്കമാലി അതിരൂപത ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ചേർന്ന വൈദിക യോഗത്തിലാണ് പ്രശ്ന പരിഹാരത്തിന് സാധ്യത തെളിയുന്നത്. ജൂലൈ 3 മുതൽ ഞായറാഴ്ചകളിലെ ഒരു കുർബാന ഏകീകൃത കുർബാനയായി അർപ്പിക്കാനാണ് ധാരണയായത്. തീരുമാനം സർക്കുലർ ആയി വൈകാതെ പുറത്തിറക്കും. വൈദികർ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാനും ധാരണയായി എന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

Also read: ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, അതിരൂപത അപ്പോസ്തലറ്റിക് വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൈദിക സമ്മേളനം. ഏകദേശം 400 ഓളം വൈദികരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കർശന പൊലീസ് സുരക്ഷയോടെയാണ് സമ്മേളനം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News