അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചത് എൽഡിഎഫ് സർക്കാർ; തൊഴിലാളികളായി പരിഗണിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രം: പി രാജീവ്

നജീബ് കാന്തപുരം എംഎൽഎ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. കേരളത്തിലെ അങ്കണവാടി ജീവനക്കാർക്ക് പ്രതിമാസ മിനിമം വേതനം 21000 നൽകണമെന്നതടക്കമുള്ള വിഷയങ്ങളിൽ ആണ് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയത്. ഇതിന് മന്ത്രി പി രാജീവ് മറുപടി നൽകിയിരുന്നു.

ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ സംഘടനയുമായി ചർച്ച ചെയ്ത് ധാരണയിൽ എത്തിയതാണെന്ന് മന്ത്രി പറഞ്ഞു. 4500 രൂപയാണ് ഓണറേറിയം കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. അതിൽ 60% കേന്ദ്രവും 40% കേരളവുമാണ് നൽകുന്നത്. പൂർണ്ണ വിഹിതം സംസ്ഥാനം തന്നെ വഹിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തൊഴിലാളികളായി അങ്കണവാടി വർക്കർമാരെ പരിഗണിക്കുക എന്നത് തന്നെയാണ് സംസ്ഥാനത്തിന്റെയും ആവശ്യം. ഇത് അംഗീകരിക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആലുവയിൽ നിന്നും കാണാതായ പതിമൂന്നുകാരൻ തിരിച്ചെത്തി

2024 നവംബർ വരെയുള്ള ക്ഷേമനിധി കുടിശിക നൽകി കഴിഞ്ഞു. നാലുമാസത്തെ കുടിശ്ശിക മാത്രമാണ് നിലവിലുള്ളത്. എല്ലാ കാര്യങ്ങളും ചർച്ച ചെയ്താണ് സർക്കാർ മുന്നോട്ടുപോകുന്നത്. സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ഒരാവശ്യവുമില്ല എന്ന സർക്കാർ നിലപാട് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് പ്രമേയ അവതാരകന്റെ പ്രസംഗം. ബൈബിളും ചൈനയും പിന്നെ ബഹിരാകാശവും അല്ലാതെ അംഗനവാടി വർക്കർമാരുടെ ഏതെങ്കിലും പ്രശ്നം അദ്ദേഹം ഉന്നയിച്ചോ എന്നും അദ്ദേഹം ചോദിച്ചു. അത്രമാത്രം പരിതാപകരമായ അടിയന്തര പ്രമേയ അവതരണമാണ് നടന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

നിങ്ങളുടെ കൂട്ടത്തിൽ മന്ത്രിമാരായവരിൽ ജീവിതത്തിൻറെ കനൽ വഴികളിലൂടെ കടന്നുവന്നവരുണ്ടോ? അത്തരത്തിൽ ഞങ്ങൾക്കും ചോദിക്കാം. അത്തരത്തിൽ ഞങ്ങൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നും പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു. ഇതിൻറെ രാഷ്ട്രീയം നന്നായി തിരിച്ചറിയാൻ കേരളത്തിലെ ജനതയ്ക്ക് സാധിക്കും.

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചത് 2016 ൽ എൽഡിഎഫ് സർക്കാർ വന്നതിനുശേഷമാണ്. ബജറ്റിൽ അനുവദിച്ച 9 കോടി പൂർണമായും ഇവർക്കായി ചെലവഴിച്ചു. മാർച്ച് 14ന് ചേർന്ന യോഗത്തിൽ ഐഎൻടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ പങ്കെടുത്തിരുന്നു. യോഗത്തിലെ ധാരണയ്ക്ക് വിരുദ്ധമായി തൊട്ടടുത്ത ദിവസം മുതൽ സമരം ചെയ്യാൻ ഇറങ്ങുന്നു. ഇത് കൃത്യമായ രാഷ്ട്രീയമാണ്. വേതനത്തിൻ്റെ കാര്യത്തിൽ കോടതി ഇതിൽ തീരുമാനം പറയട്ടെ. കേന്ദ്രം അത് നടപ്പാക്കട്ടെ, കേന്ദ്രസർക്കാർ ഇതിൽ നൽകേണ്ടതൊന്നും നൽകുന്നില്ല. നാട് ഒറ്റക്കെട്ടായി അവർക്കെതിരെ നിൽക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ കേന്ദ്രത്തിന് പ്രതിപക്ഷം പരവതാനി വിരിക്കുന്നു. ബജറ്റിൽ നീക്കിവെച്ച ഒൻപത് കോടി എന്നത് പത്തു കോടിയാക്കി ധനവകുപ്പ് ഉത്തരവിറക്കി. അത് നടപ്പിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News