ഒരുടല്‍ രണ്ട് തല; കലിഫോര്‍ണിയയിലെ പെറ്റ് സ്റ്റോറില്‍ ഒരു പുതിയ അതിഥി

angel and zeke

വടക്കൻ കലിഫോർണിയയിലെ ഒരു പെറ്റ് സ്റ്റോറിലെ പുതിയ അതിഥിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അത് മറ്റാരുമല്ല, ഏഞ്ചലും സെക്കുമാണ് അവര്‍. അതാരാണെന്നല്ലേ? അടുത്തിടെ ഇവിടെ മുട്ട വിരിഞ്ഞുണ്ടായ പാമ്പിൻകുഞ്ഞുങ്ങ‍ളാണിത്.

100,000ൽ 1 തവണയെ പാമ്പുകള്‍ക്കിടയില്‍ ഇത്തരം ഒരു ജനനം സംഭവിക്കൂ എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഈ പാമ്പുകള്‍ക്ക് ഏകദേശം 4 അടി നീളത്തിൽ വളരാൻ ക‍ഴിയും.20-30 വർഷത്തെ ആയുസ്സ് ആണ് ഇതിനുള്ളത്.

ALSO READ: മാരുതിയെ തോല്‍പ്പിക്കാനാവില്ല മക്ക‍ളെ! വില്‍പ്പനയില്‍ വാനോളം മുന്നില്‍

പാമ്പുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ഇതിനെ കാണാൻ നിരവധി പേരാണ് കലിഫോര്‍ണിയയിലെ കടയിലേക്ക് എത്തുന്നത്. ചിലര്‍ പാമ്പിനെ വാങ്ങാനുള്ള താത്പര്യവും പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ പാമ്പിനെ വില്‍ക്കുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്നാണ് കടയുടമ പറയുന്നത്.

വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News