
വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ അഞ്ചെലോ മാത്യൂസ് അവസാന ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിൽ ഇ എസ് പി എന്നിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. നന്നേ ചെറുപ്പത്തിൽ ക്യാപ്റ്റൻസിയിലേക്ക് വന്നയാളാണ് മാത്യൂസ്. ആ സമയത്തെ അനുഭവം ചോദിച്ചപ്പോൾ ഒരുപാട് തലമുടി നഷ്ടപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ആ സമയത്ത് നിങ്ങള്‍ ടീമിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. നിങ്ങള്‍ ക്യാപ്റ്റനായിരുന്നു. തകർപ്പൻ ബാറ്റിങിലൂടെ ടീമിന് ജയവും നല്ല ഇന്നിങ്സുകളും സമ്മാനിച്ചു. പരിമിത ഓവര്‍ മത്സരങ്ങളില്‍ ബൗൾ ഓപ്പൺ ചെയ്തു. ടെസ്റ്റിലും പന്തെറിഞ്ഞു. നിങ്ങള്‍ വളരെ ചെറുപ്പമായിരുന്നു. ഇത്രയും ഉത്തരവാദിത്തം വഹിക്കുന്നത് അന്യായമായി തോന്നിയോയെന്നായിരുന്നു ചോദ്യം.
ഇല്ല, എല്ലാ ക്യാപ്റ്റന്മാരും ഇത് അനുഭവിക്കുന്നുവെന്നും ആ കാലത്ത് എനിക്ക് ധാരാളം മുടി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പല ക്യാപ്റ്റന്മാര്‍ക്കും അധികം മുടി ബാക്കിയില്ല. ഏത് ടീമിൻ്റെ ക്യാപ്റ്റൻ ആയാലും അധിക ഉത്തരവാദിത്തമുണ്ട്. എല്ലാവരും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, എല്ലാവരും നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. അത് ചിലപ്പോള്‍ അല്പം വേദനാജനകമായിരിക്കും, പക്ഷേ ഞാന്‍ അത് ആസ്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here