സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല; പ്രതികരിച്ച് അനിൽ ആന്റണി

മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി ബിജെപി നേതാവ് അനില്‍ ആന്റണി. ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല. അതിനര്‍ഥം അദ്ദേഹം തെറ്റു ചെയ്തിട്ടില്ലെന്നല്ല. അനുകൂലമായ വിധി വരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികല്‍ കോടതികളെ പുകഴ്ത്തുകയാണെന്നും അനില്‍ ആന്റണി പറഞ്ഞു.

Also Read: പ്രസവിച്ചുകിടന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ വനിതാ സുഹൃത്ത് പിടിയില്‍

‘രാഹുല്‍ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഈ സ്റ്റേയുടെ അര്‍ഥം. അനുകൂലമായ വിധി വരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതികളെ പുകഴ്ത്തുകയും അല്ലാത്തപ്പോള്‍ കോടതികളെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ഇന്ത്യയിലെ എല്ലാ നീതിന്യായ വ്യവസ്ഥകളെയും ബഹുമാനിക്കുന്നു. അതില്‍ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങള്‍ക്കു പ്രസക്തിയില്ല.’ അനില്‍ ആന്റണി പറഞ്ഞു.

പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും അനില്‍ ആന്റണി പറഞ്ഞു. ‘ പ്രചരിക്കുന്ന കാര്യങ്ങളില്‍ ഒരടിസ്ഥാനവും ഇല്ല. ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രമാണ് പാര്‍ട്ടിയില്‍ പ്രവേശിച്ചത്. ഒരാഴ്ച ഒരാഴ്ച മുന്‍പ് പാര്‍ട്ടി മറ്റൊരു ചുമതല തന്നിട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിക്കുക എന്നതുമാത്രമാണ് ലക്ഷ്യം.’ അനില്‍ ആന്റണി പറഞ്ഞു.

Also Read: സർക്കാർ ഒപ്പമുണ്ട്; ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here