അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിൽ ബിജെപി ഭരണം വരുമെന്ന് അനിൽ ആന്റണി

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിൽ ബിജെപി ഭരണം വരുമെന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറി അനിൽ ആന്റണി. ദില്ലിയിൽ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.

ALSO READ: കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയും: ഇ പി ജയരാജൻ

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ അനിൽ ആന്റണി സ്ഥാനാർത്ഥിയാകും എന്ന അഭ്യൂഹം നിലനിൽക്കെയായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞടുടപ്പിന് കോൺഗ്രസ്സും ഇടതുപക്ഷവും ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലാത്ത ബിജെപി ആരെ നിർത്തുമെന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചയിലാണ്.

ALSO READ: മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം

അതേസമയം, 53 വർഷം പുതുപ്പള്ളി നേടിയത് എന്താണെന്ന ചോദ്യം ഉയർത്തിയാണ് സി പി ഐ എം ഉപതെരഞ്ഞെടുപ്പിന്റെ നേരിടുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണി പഞ്ചായത്ത് ഭരണസമിതികൾ നടപ്പാക്കിയ വികസനം പോലും ഉമ്മൻചാണ്ടി മണ്ഡലത്തിൽ കൊണ്ടു വന്നിട്ടില്ലെന്ന് എൽഡിഎഫ് പറയുന്നു.

ALSO READ: വള്ളംകളി ആവേശത്തിനായി പുന്നമടക്കായൽ ഒരുങ്ങി; ട്രോഫി പര്യടനം ഇന്ന്

സ്ഥനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ പുതുപ്പള്ളി മണ്ഡലത്തിലെ സംഘടനാ കമ്മറ്റികൾ വിളിച്ചുചേർത്ത് ഇടത് മുന്നണി നേരത്തെ തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒരു ഒരുമണിക്ക് പുതുപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് യോഗം ചേരും. യു ഡി എഫ് സഹതാപം വോട്ടാക്കാൻ ശ്രമിക്കുമ്പോൾ ഇടത് മുന്നണി വികസനവും, രാഷ്ട്രീയവും ചർച്ച ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News