കുറച്ച് പെണ്‍കുട്ടികള്‍ അനുഭവിച്ച പരീക്ഷണങ്ങളാണ് സിനിമയില്‍; കേരള സ്റ്റോറിയെ അനുകൂലിച്ച് അനില്‍ ആന്റണി

കേരള സ്റ്റോറിയെ അനുകൂലിച്ച് അനില്‍ ആന്റണി. കുറച്ച് പെണ്‍കുട്ടികള്‍ അനുഭവിച്ച പരീക്ഷണങ്ങളും കഷ്ടപ്പാടുകളുമാണ് സിനിമയില്‍ പറയുന്നതെന്നും ബിബസി ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് എതിരെ രംഗത്തു വരുന്നതെന്നും അനില്‍ പറഞ്ഞു.

അതേസമയം സിനിമക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിര്‍മിച്ച ഹിന്ദി സിനിമയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിന് തീയേറ്ററുകളില്‍ എത്താനിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here