
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. കെ വി തോമസിന്റെ നിയമനം പാഴ് ചിലവാണെന്നാണായിരുന്നു വിമർശനം. കെ വി തോമസ് കേന്ദ്രധനമന്ത്രിയെ കണ്ടപ്പോൾ ചോദിച്ച കണക്ക് നൽകാൻ സാധിച്ചില്ല. കണക്ക് പോലും നൽകാൻ സാധിച്ചില്ലെങ്കിൽ കെ വി തോമസ് എന്തിനാണ് ഡൽഹിയിൽ ഔദ്യോഗിക ചുമതല വഹിക്കുന്നത്?. കെ വി തോമസ് ലൈസൺ ഓഫീസർ ആണോയെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോഴിതാ എൻ കെ പ്രേമചന്ദ്രന് മറുപടിയുമായി എത്തിയിരിക്കുകയാണ് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ. കെ.വി.തോമസിൻ്റെ പണി കണക്കു സൂക്ഷിക്കലല്ല എന്നും ലെയ്സൺ വർക്ക് എന്നാൽ തടസ്സങ്ങൾ നീക്കാൻ നിരന്തരം വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ചുമതല എന്നുമാണെന്ന് അദ്ദഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കേന്ദ്ര മന്ത്രിമാർക്ക് കൂട്ടിക്കൊടുത്ത് കേരളത്തിനു പാര വയ്ക്കരുത് എന്നും അദ്ദേഹം കുറിച്ചു
അഡ്വ.കെ.അനിൽകുമാറിന്രെ പോസ്റ്റിന്റെ പൂർണരൂപം
മി: പ്രമചന്ദ്രൻ..
താങ്കൾ ഒരു എം പിയാണല്ലോ?
ഏതു കണക്കാണു് താങ്കൾക്കു വേണ്ടത്..
കേന്ദ്രമന്ത്രിയുടെ വക്കാലത്ത് വേണ്ട:
മന്ത്രിമാരല്ല കണക്കു ചോദിക്കുക:
വകുപ്പ്സെക്രട്ടറിമാരാണു്.
സംസ്ഥാന ചീഫ് സെക്രട്ടറിയോട്:
അങ്ങനെ ചോദിച്ച എല്ലാ കണക്കും കൊടുത്തു. ഇല്ലങ്കിൽ മറുപടിയിടൂ.
ഉടൻ താങ്കൾക്കു തരാം ..
കെ.വി.തോമസിൻ്റെ പണി കണക്കു സൂക്ഷിക്കലല്ല:
ലെയ്സൺ വർക്ക്:
തടസ്സങ്ങൾ നീക്കാൻ നിരന്തരം വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ചുമതല.
കേന്ദ്ര മന്ത്രിയായിരുന്ന ഒരാൾക്ക് ഉ ദ്യോഗ തലത്തിൽ ബന്ധമുണ്ടാകും.
അതു പ്രയോജനപ്പെടുത്താൻ ഒരു ചെറിയ ശ്രമം:
കേന്ദ്ര മന്ത്രിമാർക്ക് കൂട്ടിക്കൊടുത്ത്
കേരളത്തിനു പാര വയ്ക്കരുത്..മി..
അഡ്വ.കെ.അനിൽകുമാർ.
സി പി ഐ എം .
സംസ്ഥാന കമ്മറ്റിയംഗം
കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ വയനാട് ദുരന്ത ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങൾ അവതരിപ്പിച്ചെന്നും അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും കെ വി തോമസ് അറിയിച്ചിരുന്നു. 12ന് ഡൽഹിയിൽ മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തത്തിന് അർഹതപ്പെട്ട ധനസഹായം കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കടമായി നൽകിയ 525 കോടി രൂപ മാർച്ച് 31ന് മുമ്പ് ചിലവഴിക്കണമെന്ന നിബന്ധന പ്രാവർത്തികമല്ലെന്നും കേന്ദ്രധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായും കെ വി തോമസ് പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

