വിമര്‍ശനങ്ങളും വിവാദങ്ങളും പിന്നിലാക്കിയില്ല; ഒടിടിയിലും അനിമൽ തരംഗം

റിലീസ് ദിവസം തന്നെ വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച സിനിമയായിരുന്നു രണ്‍ബീര്‍ കപൂർ നായകനായ അനിമല്‍. 917 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തിയേറ്റർ റിലീസിന് ശേഷം നെറ്ഫ്ലിക്സിൽ അനിമൽ റിലീസ് ചെയ്തിരുന്നു.സ്ട്രീമിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ 6.2 മില്യണ്‍ വ്യൂസാണ് അനിമലിന് ലഭിച്ചത്. വ്യൂവിങ് അവേഴ്‌സ് 2.08 കോടി പിന്നിട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

ALSO READ: ‘പി എസ് സി മുഖേനയുള്ള നിയമനങ്ങളിലെ ഭിന്നശേഷി സംവരണം മത ന്യൂനപക്ഷങ്ങളെയൊന്നും ബാധിക്കാത്തതായിരിക്കും’: മന്ത്രി ആർ ബിന്ദു

വിമര്‍ശനങ്ങൾ സിനിമയുടെ പബ്ലിസിറ്റിക്ക് കൂടുതൽ പ്രയോജനകരമായി എന്നാണ് റിപ്പോർട്ട്
100 കോടി മുതല്‍ മുടക്കിലാണ് സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ പുറത്തിറങ്ങിയത്.
ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

ALSO READ: സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും മനഃപൂർവം മറന്നതോ? സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യമെന്ന് നിർമല സീതാരാമൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News