
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നും ഇപ്പോൾ വിവാഹം കഴിക്കാൻ ആലോചിക്കുന്നുണ്ടെന്നും റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്. എന്നാൽ വാർത്തകളിൽ ഇരുവരും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേല്‍ക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. ഐപിഎൽ ലേലത്തിൽ എല്ലാം ഇത്തവണ മുഴങ്ങിക്കേട്ട പേരാണ് കാവ്യ മാരൻ. അത്രയധികം ആരാധകരും കാവ്യയ്ക്കുണ്ട്. 31 ആം വയസ്സിൽ സൺറൈസ് ഹൈദരബാദ് പോലൊരു ക്രിക്കറ്റ് ഫ്രാഞ്ചസി നടത്തിക്കൊണ്ടു പോകണമെങ്കിൽ ആൾ അത്ര ചില്ലറക്കാരിയല്ല എന്ന് ഉറപ്പാക്കാമല്ലോ. ഐപിഎൽ 2025 ലേലത്തിൽ മുൻനിര കളിക്കാരായ ഇഷാൻ കിഷനെയും മുഹമ്മദ് ഷമ്മിയെയും തന്റെ ടീമിലെത്തിച്ച കാവ്യ കൈയ്യടി നേടിയിരുന്നു.
ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത, ധനുഷ് നായകനായ ത്രി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകൻ ആയി അനിരുദ്ധ് എത്തുന്നത്. പിന്നാലെ ചെയ്ത എല്ലാ പാട്ടുകളും ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ ചെയ്ത അജിത്തിന്റെ വിടാമുയർച്ചി എന്ന ചിത്രത്തിലെ പാട്ടകളും ആളുകളുടെ പ്ലേ ലിസ്റ്റുകളെ ഭരിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here