
വെള്ളിക്കരണ്ടിയോടെ ജനിച്ചവർ എന്ന് സമ്പന്നരെ കുറിച്ച് പറയാറുണ്ട്. വെള്ളിയിൽ നിർമിച്ച പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നവരെ വിശേഷിപ്പിക്കാനാണ് ഇങ്ങനെ പറയാറുള്ളത്. എന്നാൽ, വീടാകെ വെള്ളിമയമാക്കിയ ഒരാളുടെ വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ആൾ ചില്ലറക്കാരനല്ല. ഒരു ജനപ്രതിനിധിയാണ്.
തെലങ്കാനയിലെ കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് റെഡ്ഡിയുടെ കിടപ്പുമുറിയുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുറിയിലെ കട്ടില്‍ മുതല്‍ കസേരയും ഡ്രസ്സിങ് ടേബിളും വരെ സര്‍വതും നിര്‍മിച്ചത് വെള്ളികൊണ്ടാണ്. വെള്ളിയിൽ തിളങ്ങുകയാണ് എല്ലാ ഫർണിച്ചറുകളും.
കൊട്ടാരസദൃശമാണ് വീട്. ഇത്തരമൊരു ആഡംബരത്തിനുള്ള സാമ്പത്തിക സ്രോതസ് എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. യോ യോ എന്ന യുട്യൂബ് ചാനല്‍, എംഎല്‍എയുടെ വീട്ടില്‍ നടത്തിയ ഹോം ടൂര്‍ വീഡിയോയില്‍ നിന്നുള്ള ഭാഗമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്റെ മുറി സവിശേഷമായിരിക്കാനാണ് വെള്ളികൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ ഒരുക്കിയതെന്ന് അനിരുദ്ധ് റെഡ്ഡി, തെലുങ്കില്‍ പറയുന്നത് വീഡിയോയിലുണ്ട്. ജഡ്ചെര്‍ള നിയമസഭാ മണ്ഡലത്തെയാണ് അനിരുദ്ധ് പ്രതിനിധീകരിക്കുന്നത്.
No, this isn't a palace built by any king. This is a house belonging to Telangana Congress MLA Anirudh Reddy… Everything is crafted in silver…. pic.twitter.com/RZqlNfe0Al
— Mr Sinha (@MrSinha_) January 31, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here