വാൻഹായി 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച ടാങ്കർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ

Tanker MV Wan Hai 503

തീപിടിച്ച വാൻഹായി 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച ടാങ്കർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞു. പുലർച്ചെ നാട്ടുകാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. ടാങ്കറിൽ ഗ്യാസോ രാസ വസ്തുക്കളോ ഉണ്ടെന്നായിരുന്നു ആദ്യം ആശങ്ക ഉയർന്നത്. തീരത്തോട് ചേർന്ന് കടൽ ഭിത്തിക്കിടയിലാണ് ടാങ്കർ കുടുങ്ങിയത്. കടലിൽ വീഴുന്ന കപ്പലിലെ വസ്തുക്കൾ നീക്കുന്ന കമ്പനി അധികൃതർ സ്ഥലത്തെത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.

ആലപ്പുഴ തീരത്തടിഞ്ഞ ടാങ്കർ ശൂന്യമാണെന്നാണ് കസ്റ്റംസിൽ നിന്ന് ലഭിച്ച പ്രാഥമികവിവരം വിശദമായ പരിശോധനയ്ക്കു ശേഷമേ കൂടുതൽ വ്യക്തത വരൂ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സാൽവേജ് കമ്പനി ടാങ്കർ കൈകാര്യം ചെയ്യുമെന്ന് കലക്ടർ അറിയിച്ചു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Also Read: കേരളതീരത്തെ കപ്പലപകടങ്ങൾ; ഇതുവരെയുള്ള വിവരങ്ങൾ

ജനങ്ങൾക്ക് ടാങ്കർ കിടക്കുന്ന പ്രദേശത്തേക്ക് വിലക്ക് എർപ്പെടുത്തിയിടുണ്ട്. ഇന്നലെ രാത്രി പറവൂർ അറപ്പപ്പൊഴി തീരത്ത് വാൻ ഹായി കപ്പലിൽ നിന്ന് കടലിൽ വീണ ലൈഫ് ബോട്ട് തീരത്തടിഞ്ഞിരുന്നു. രാത്രി തന്നെ ഈ ലൈഫ് ബോട്ട് കരയിലേക്ക് മാറ്റിയിരുന്നു അതിനുശേഷമാണ് ഇന്ന് പുലർച്ചെയോടുകൂടി അമ്പലപ്പുഴ മണ്ഡലത്തിന്റെ തീരപ്രദേശമായ കാക്കാത്ത് ഗ്യാസ് കൊണ്ടുപോകുന്ന തരത്തിലുള്ള ടാങ്കർ കരയിൽ അടിഞ്ഞത്. ഇത് തീ പിടിച്ച കപ്പലിൽ നിന്നാണ് എന്ന് വ്യക്തമായതോടെയാണ് ഇത് നീക്കം ചെയ്യുന്ന നടപടികളിലേക്ക് ഇപ്പോൾ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News