
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ കൃഷിച്ചെലവ് സർവേയുമായി ബന്ധപ്പെട്ട 2024-25 സംസ്ഥാന തല വാർഷിക പരിശീലന പരിപാടിയുടെ ഉദ്ഘാടന കർമ്മം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പരിശീലന പരിപാടിയോടനുബന്ധിച്ച് വകുപ്പിന്റെ പ്രധാന കാർഷിക പദ്ധതിയായ ഇഎആർഎഎസ് മായി ബന്ധപ്പെട്ട നെല്ല് വിളവെടുപ്പു പരീക്ഷണത്തിന്റെ വീഡിയോ ട്യൂട്ടോറിയലിന്റെ പ്രകാശനം കൃഷി വകുപ്പു മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
വകുപ്പ് ഡയറക്ടർ ശ്രീകുമാർ ബി അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രികൾച്ചറൽ പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ പി മുഖ്യ പ്രഭാഷണം നടത്തി. കൃഷിച്ചെലവ് സർവേയുമായി ബന്ധപ്പെട്ട വിവര ദാതാവും പ്രമുഖ കർഷകനുമായ ചന്ദ്രൻ മാണിക്കലിനെ ചടങ്ങിൽ ആദരിച്ചു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ അഡീഷണൽ ഡയറക്ടർമാരായ ടി പി വിനോദൻ, മനോജ് എം. ഡോ.കെ ജി ഗീത എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

