“സമയമെടുത്ത് ചെയ്യേണ്ട സിനിമ, അടുത്ത വർഷം യാഥാർഥ്യമാകും”: മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം നിർവഹിക്കുന്ന ചിത്രത്തെക്കുറിച്ച് അനൂപ് മേനോൻ. സമയം എടുത്ത് ചെയ്യേണ്ട സിനിമയാണ് ഇത്, 2026 ൽ യാഥാർഥ്യമാകുമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“ചിത്രം അടുത്ത വർഷമേ സാധ്യമാകുകയുള്ളൂ, ചിത്രത്തിന്റെ നിർമ്മാതാക്കൾ മാറി. കൊലതയിൽ നടക്കുന്ന ദുർഗ്ഗാപൂജയിൽ പ്രധാന സീക്വൻസുകൾ ചിത്രീകരിക്കാനുണ്ട്. ഈ ഷൂട്ടിങ് അടുത്ത വർഷമേ സംഭവിക്കുകയുള്ളൂ. ആ ഫെസ്റ്റിവലിൽ 20 ദിവസത്തെ ഷൂട്ട് ഉണ്ട്. ഫെസ്റ്റിവലിൽ ആക്ഷൻ ഫൈറ്റ് സീനുകളുണ്ട്. ഇത് കൊണ്ടാണ് ചിത്രം വൈകുന്നത്” – അദ്ദേഹം കൂട്ടിച്ചേർത്തു.

Also read – ‘എന്താണ് മോനേ ഇതൊക്കെ, കണ്ണിലേക്കൊക്കെ’… മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ തട്ടി; കൂളായി കൈകാര്യം ചെയ്ത് ലാലേട്ടന്‍; വീഡിയോ വൈറല്‍

ഈ ചിത്രം സംഗീതത്തിലൂടെയും പ്രണയത്തിലൂടെയുമുള്ള യാത്രയായിരിക്കുമെന്ന് മോഹൻലാൽ നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സിനിമയുടെ ബജറ്റ് വളരെ വലുതാണ്. ചിത്രത്തിൽ അഞ്ചു പാട്ടും മൂന്ന് ഫൈറ്റുമുണ്ട്. സമയമെടുത്ത് ചെയ്യാനാണ് ലാലേട്ടൻ പറഞ്ഞത്. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണെന്നും അനൂപ് മേനോൻ അഭിമുഖത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News