മിഡിൽ ബെർത്ത് സേഫ് അല്ല? വീണ്ടും അപകടം, യുവതി ഗുരുതരാവസ്ഥയിൽ

ചെന്നൈയിൽ തീവണ്ടിയിലെ മിഡിൽ ബർത്ത് വീണ് യുവതിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ – പാലക്കാട് എക്സ്പ്രസിലാണ് സംഭവം. ചെന്നൈ മുഗളിവാക്കം സ്വദേശിയായ സൂര്യക്കാണ് അപകടത്തിൽ പരിക്കേറ്റത്. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ മൊറാപ്പൂർ സ്റ്റേഷന് സമീപമെത്തിയപ്പോൾ മിഡിൽ ബർത്തിൽ കിടന്നിരുന്നയാൾ താഴേക്കിറങ്ങവേയായിരുന്നു അപകടം ഉണ്ടായത്.

Also read: ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

പരിക്കേറ്റ യുവതി അതേ സൈഡിൽ താഴത്തെ ബർത്തിൽ കിടക്കുകയായിരുന്നു. ബർത്തിൽ കൊളുത്ത് കൃത്യമായി ഉറപ്പിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് റെയിവേയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. അപകടത്തില്‍ പരിക്കേറ്റ യുവതിയെ നിലവിൽ സേലത്തെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also read: ഐപിഎൽ മത്സരങ്ങൾ 17 മുതൽ പുനരാരംഭിക്കും; ജൂൺ 3 ന് ഫൈനൽ നടക്കുമെന്നും ബിസിസിഐ, പുതുക്കിയ ഷെഡ്യൂൾ അറിയാം

കഴിഞ്ഞവർഷം ജൂൺ 15-ന് എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസിൽ മിഡിൽ ബർത്തിന്റെ കൊളുത്തൂരിവീണ് തലയ്ക്ക് പരിക്കേറ്റ് ലോവർബർത്തിൽ കിടന്നിരുന്ന മലയാളി യാത്രക്കാരന് ജീവൻ നഷ്ടമായിരുന്നു. കഴിഞ്ഞവർഷം ഒക്‌ടോബർ 18-ന് നാഗർകോവിലിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള എക്സ്പ്രസിലും മിഡിൽബർത്ത് ഊരിവീണ് നാലുവയസ്സുകാരന് പരിക്കേറ്റിരുന്നു. ഇതോടെ കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali