അപകടങ്ങൾ തുടർക്കഥയാക്കി മുതലപ്പൊഴി

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും അപകടം. മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 4 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. മത്സ്യബന്ധനശേഷം ഹാർബറിലേക്ക് മടങ്ങുവരുകയായിരുന്ന വള്ളമാണ് അഴിമുഖ ചാലിലെ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.

Also Read; മത്സ്യത്തൊഴിലാളിയുടെ ജീവനെടുത്ത്‌ മുതലപ്പൊഴിയിൽ വീണ്ടും അപകടം

അതേ സമയം മുതലപ്പൊഴിയിലുണ്ടായ അപകടത്തിൽ ഇന്ന് രാവിലെ ഒരു മത്സ്യബന്ധന തൊഴിലാളി മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് അപകടത്തിൽ മരിച്ചത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നതാണ് മരണ കാരണം. വള്ളത്തിൽ തല ഇടിച്ച് ഗുരുതരമായി പരുക്കേറ്റ നൗഫലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10 മണിയോടെ മത്സ്യബന്ധനത്തിന് പോയി മടങ്ങവെയാണ് വള്ളം ശക്തമായ തിരയിൽ പെട്ടത്. തുടർന്ന അ‍ഴിമുഖം കടക്കവേയായിരുന്നു അപകടം.

Also Read; മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ രണ്ട് വീടുകൾക്ക് തീവെച്ചു

മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാണ്. ഒരു അപകട മേഘലയായിട്ടാണ് മുതലപ്പൊഴി സ്ഥിതി ചെയ്യുന്നത്. മുതലപ്പൊഴിയിൽ മുൻപുണ്ടായ ഒരു അപകടത്തിൽ നാല് മത്സ്യ തൊഴിലാളികൾ മരിച്ചിരുന്നു. തുടർന്നും ധാരാളം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും മരണം ഉണ്ടാകുന്നത്.

Also Read; ആസാമിൽ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച നവജാതശിശു ജീവിതത്തിലേയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here