പശ്ചിമ ബംഗാളില്‍ വീണ്ടും ആക്രമണം; പൊലീസ് വാഹനത്തിന് തീയിട്ടു

പശ്ചിമ ബംഗാളില്‍ വീണ്ടും ആക്രമണം. മുര്‍ഷിദാബാദില്‍ അക്രമികള്‍ പൊലീസ് വാഹനത്തിന് തീയിട്ടു. സംഘര്‍ഷം പരസ്പരം പഴിചാരി പാര്‍ട്ടികള്‍.

ഇന്നലെ രാത്രി മുതൽ ആരംഭിച്ചതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷം. ഇന്ന് രാവിലെ 7.00 മണിക്ക് പോളിങിനൊടൊപ്പം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലും ആരംഭിച്ചു. കൂച്ച് ബെഹാറിലെ ബരാവിത പ്രൈമറി സ്കൂളിലെ പോളിംഗ് ബുത്ത് നശിപ്പിക്കുകയും ബാലറ്റ് പേപ്പറുകൾ അക്രമികൾ കത്തിച്ചു.ഗിറ്റാൾദാഹയിൽ അക്രമികൾ നടത്തിയ വെടിവയ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു.

Also Read: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം, സി പി ഐ എം പ്രവർത്തകൻ ഉൾപ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു

സംഘർഷത്തിൽ 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് .5 തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയുടെയും സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ഓരോ പ്രവർത്തകരും സ്വതന്ത്ര സ്ഥാനാർഥിയുടെ ബൂത്ത് ഏജൻറ് ആയ ഒരാളുമാണ് കൊല്ലപ്പെട്ടവരിലുള്ളത്.

ടിഎംസി പ്രവർത്തകർ പോളിംഗ് ബൂത്ത് നശിപ്പിക്കുകയും ബരാസത് ജിക്ര എഫ്പി സ്കൂൾ പോളിംഗ് ബൂത്തിൽ വോട്ടുചെയ്യുന്നതിൽ നിന്ന് നാട്ടുകാരെ തടയുകയും ചെയ്തു.അക്രമികൾ ബാലറ്റ് പെട്ടികളും മോഷ്ടിച്ചതായി റിപ്പോർട്ടുണ്ട്.ബംഗാളിലെ ഗവര്‍ണര്‍ അനന്ദബോസിനോട് സിപിഐഎം പ്രവരത്തകർ പരാതി അറിയിച്ചു.ആര്‍ക്കും സുരക്ഷയില്ലെന്ന് പ്രവർത്തകർ ഗവർണറോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News