തൃശൂരിൽ സ്വകാര്യബസിന് പിന്നിൽ മറ്റൊരു ബസിടിച്ചു; രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരുക്ക്

തൃശൂർ തൃപ്രയാറിൽ സ്വകാര്യബസിന് പിന്നിൽ മറ്റൊരു സ്വകാര്യബസിടിച്ച് രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ തൃപ്രയാർ പാലത്തിലായിരുന്നു അപകടം. തൃപ്രയാറിൽ നിന്നും സർവീസ് നടത്തുന്നവയാണ് രണ്ടു ബസ്സുകളും.

also read; ദേശിയ പതാകയുയർത്തുന്നതിനിടെ മുസ്ലിം ലീഗ് പ്രവർത്തകരുടെ തമ്മിലടി

അമ്മാടം റൂട്ടിലോടുന്ന മേരിമാത ബസിന് പിന്നിൽ ചേർപ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ശിൽപ്പി ബസ് ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ തലക്ക് സാരമായി പരുക്കേറ്റ തൈക്കാട്ടുശ്ശേരി സ്വദേശി കവിതയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും, വിദ്യാർത്ഥിനികൾ അടക്കമുള്ള മറ്റ് മൂന്നുപേരെ പഴുവിൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

also read; സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്‌റ്റേജില്‍ കുഴഞ്ഞുവീണ് മധ്യപ്രദേശ് ആരോഗ്യമന്ത്രിയും സ്പീക്കറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News