
ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1ല്‍ വീണ്ടും മരണം. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ നിജുവാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഉണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.
43കാരനായ നിജു വ്യാഴാഴ്ച രാത്രിയാണ് മരിച്ചതെന്നാണ് വിവരം. ചിത്രത്തിലെ ആര്‍ട്ടിസ്റ്റുകള്‍ക്കായി സജ്ജീകരിച്ചിരുന്ന ഹോംസ്റ്റേയില്‍ വച്ച് പെട്ടെന്ന് താരത്തിന് നെഞ്ചുവേദന വരികയായിരുന്നു. പെട്ടെന്ന് തന്നെ ആശപത്രിയിലെത്തിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ALSO READ: ‘നിലമ്പൂരിലേത് ശക്തമായ രാഷ്ട്രീയ പോരാട്ടം, എല്‍ഡിഎഫിനൊപ്പം ഇല്ലാത്തവരും വലിയതോതില്‍ സ്വരാജിനെ സ്വാഗതം ചെയ്യുന്നു’: മുഖ്യമന്ത്രി
അവസാനമായി മാര്‍ക്കോയിലാണ് നിജു അഭിനയിച്ചത്. കാന്തരയിലെ വേഷത്തിനായി ഓഡിഷന്‍ കഴിഞ്ഞാണ് സെറ്റിലെത്തിയത്. മിമിക്രി താരമായ കണ്ണന്‍ സാഗര്‍ നിജുവിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് മാസത്തില്‍ ചിത്രത്തിലെ അഭിനേതാവായ കന്നഡ താരം രാകേഷ് പൂജാരിയാണ് ആദ്യം മരിക്കുന്നത്. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ വച്ചായിരുന്നു 33കാരനായ രാകേഷിന്റെ മരണം. അതിന് മുമ്പ് 23 കാരനായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഎഫ് കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മുങ്ങി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 20 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. മറ്റൊരു സംഭവത്തില്‍ വന്‍ മുടക്ക് മുതലുള്ള സിനിമയുടെ സെറ്റ് മഴയില്‍ നശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here