
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. കുന്ദമംഗലത്ത് രണ്ട് ഇടങ്ങളിൽ നിന്നായി 94 ഗ്രാം എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ. ആരാമ്പ്രം സ്വദേശി റിൻഷാദ്, പുല്ലാളൂർ സ്വദേശി മുഹമ്മദ് ഷാജിൽ എന്നിവരാണ് കുന്ദമംഗലം പോലീസിൻ്റെ പിടിയിലായത്
ഡാൻസാഫിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് രണ്ടുപേരെ 220 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായി മറ്റ് നാലുപേരെയും പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആരാമ്പ്രം സ്വദേശി റിൻഷാദ്,നരിക്കുനി പുല്ലാളൂർ സ്വദേശി മുഹമ്മദ് ഷാജിൽ എന്നിവർ പിടിയിലായത്.
Also Read: കപ്പലിൽ വച്ച് നാല് വയസ്സുകാരനെ പീഡിപ്പിച്ചു; ലക്ഷദ്വീപ് സ്വദേശി അറസ്റ്റിൽ
ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുന്ദമംഗലം പോലീസിന്റെ പിടിയിലായ റിൻഷാദ്, കുറച്ചുനാളുകളായി പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ആക്ടീവ സ്കൂട്ടറിൽ വിൽപ്പനക്ക് എത്തിച്ച 59 ഗ്രാം എം ഡി എം എ യാണ് റിൻഷാദിൽ നിന്ന് പിടികൂടിയത്. കാറിൽ വില്പനയ്ക്ക് എത്തിച്ച 35 ഗ്രാം എംഡി എം എയുമായി മുഹമ്മദ് ഷാജിലും പിടിയിലായി.
Also Read: ഫോണില്‍ ഉറക്കെ സംസാരിച്ചുതിന് സുഹൃത്തിനെ കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍, സംഭവം മഹാരാഷ്ട്രയില്‍
യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും കുന്ദമംഗലം പോലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here