
വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലെന്ന് സൂചന. ബെയ്ലി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. പ്രദേശത്ത് ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ വലിയ കല്ലുകൾ ഒഴുകിയെത്തുന്നു. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
Also read: ‘അടിയന്തരാവസ്ഥക്ക് സമാനമാണ് നിലവിലെ ദേശീയ രാഷ്ട്രീയ പരിതസ്ഥിതി’: എം വി ഗോവിന്ദൻ മാസ്റ്റർ
പ്രദേശത്ത് ആൾ താമസമില്ല. പ്രദേശ വാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുണ്ടക്കൈ അട്ടമല റോഡ് പൂർണമായും മുങ്ങി. റവന്യൂ അധികൃതരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നേരത്തെ ഉരുൾപ്പൊട്ടിയ ഭാഗത്ത് ഉണ്ടായ ഉറപ്പില്ലാത്ത മണ്ണും മറ്റും ഒഴുകിവന്നതാണ് ഇപ്പോഴത്തെ കുത്തൊഴുക്കിന് കാരണമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്.
Also read: അടിയന്തരാവസ്ഥ കാലത്തെ ആര്‍ എസ് എസ്
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവർത്തി നടക്കുകയാണ്. പുഴയിൽ ചെളിയും വെള്ളവും കൂടാൻ കാരണമിതാണെന്ന് കളക്ടർ റവന്യു വകുപ്പിനെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here