മണിപ്പൂര്‍ കലാപത്തിനിടെ വീണ്ടും ബലാത്സംഗം; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

മണിപ്പൂരില്‍ കലാപം രൂക്ഷമായി തുടരുന്നതിനിടെ ഒരു യുവതി കൂടി ബലാത്സംഗത്തിനിരയായി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37-കാരിയാണ് പരാതിക്കാരി. അക്രമികള്‍ വീട് കത്തിച്ചതോടെ രണ്ട് മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗ്രാമംവിട്ട് ഓടിപ്പോകുന്നതിനിടെ ഒരുസംഘം ആളുകള്‍ പിടികൂടി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

also read- മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ ജെസിബിയില്‍ ഇടിച്ച് അപകടം; നെഞ്ചിനും കഴുത്തിനും പരുക്ക്

തന്റേയും കുടുംബത്തിന്റേയും അഭിമാനവും അന്തസും പരിരക്ഷിക്കാനും സമുദായികഭ്രഷ്ട് ഒഴിവാക്കാനും വേണ്ടി താന്‍ നേരിട്ട അതിക്രമത്തെ മറച്ചുവെക്കാനായിരുന്നു താനാദ്യം തീരുമാനിച്ചതെന്ന് യുവതി പറയുന്നു. സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചും പലപ്പോഴും ചിന്തിച്ചിരുന്നു. ബുധനാഴ്ച ബിഷ്ണുപുര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്ഐആറിനോടൊപ്പം നല്‍കിയ മൊഴിയില്‍ യുവതി വ്യക്തമാക്കി.

മേയ് മൂന്നിന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായ ദിവസമായിരുന്നു അത്. തങ്ങള്‍ നേരിട്ട അതിദുരവസ്ഥകളെക്കുറിച്ച് വിവിധയിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ തുറന്നുപറയുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കാണാനിടയായതാണ് പൊലീസിനെ സമീപിക്കാന്‍ ധൈര്യം നല്‍കിയതെന്ന് യുവതി പറയുന്നു.

also read- ചായ കുടിച്ചതിന് പിന്നാലെ ഒന്നരവയസ് പ്രായമുള്ള കുട്ടി മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

സംഭവദിവസം വൈകിട്ട് ആറരയോടെയാണ് അതിജീവിതയും കുടുംബവും താമസിച്ചിരുന്ന വീടും അയല്‍പക്കത്തെ മറ്റുവീടുകളും ആക്രമികള്‍ തീകൊളുത്തിയത്. രണ്ട് ആണ്‍മക്കള്‍ക്കും ഭര്‍തൃസഹോദരിക്കും അവരുടെ മകള്‍ക്കുമൊപ്പം എത്രയും വേഗം രക്ഷപ്പെടണമെന്നാണ് ചിന്തിച്ചത്. രക്ഷപ്പെട്ട് പോകുന്നതിനിടെയാണ് അതിക്രമം നടന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News