തിരുവനന്തപുരത്തിന്റെ വികസന പാതയിൽ ഒരു നാഴികക്കല്ല് കൂടെ: ഒരുങ്ങുന്നു അത്യാധുനിക മൾട്ടി ലെവൽ പാർക്കിങ്ങ് സംവിധാനം

Thiruvananthapuram Corporation

തിരുവനന്തപുരത്തിന്റെ വികസന പാതയിൽ ഒരു നാഴികക്കല്ല് കൂടെ. അഞ്ച് ഇടങ്ങളിലായി 900ൽ പരം കാർ പാർക്കിങ്ങും അനുപാതികമായ ഇരുചക്ര വാഹന പാർക്കിങ്ങും നമ്മുടെ നഗരത്തിലെ ജനങ്ങൾക്ക് ഏറ്റവും ചെറിയ നിരക്കിൽ. അത്യാധുനിക സൗകര്യങ്ങളുള്ള മൾട്ടി ലെവൽ പാർത്തിങ്ങാണ് ന​ഗരസഭ ഒരുക്കിയിരിക്കുന്നത്.

നിലവിലെ ഭരണസമിതിയുടെ ഇച്ഛാശക്തിയുടെ ഭാ​ഗമായാണ് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പാർക്കിങ് സൗകര്യം ന​ഗരത്തിൽ വളരെ വേ​ഗം ഒരുക്കാൻ സാധിച്ചത്. വർധിച്ചുവരുന്ന വാഹനപെരുപ്പത്തിൽ പുതിയ പാർക്കിങ് സൗകര്യങ്ങളൊരുങ്ങുന്നത് ജനങ്ങൾക്ക് വളരെയേറെ സൗകര്യപ്രദമാണ്.

Also Read: തുടരണം വികസനങ്ങൾ: മൂന്നാം എൽ ഡി എഫ് സർക്കാരിനായി ജനങ്ങൾ എന്ത് കൊണ്ട് ആ​ഗ്രഹിക്കുന്നു? കുറുപ്പ്

മ്യൂസിയം ഭാ​ഗത്തേക്ക് വരുന്നവർക്ക് തിരവനന്തപുരം ​ന​ഗരസഭക്കുള്ളിലെ മൾട്ടിലെവൽ പാർക്കിങ് സൗകര്യം ഉപയോ​ഗിക്കാം. ഒരേ സമയം 102 കാറുകളാണ് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കുന്നത്. സാഫല്യം കോപ്ലക്സിന്റെ അടുത്തും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ന​ഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാ​ഗമായാണ് ഇവിടെ പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. തമ്പാനൂരും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാ​ഗമായി പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റാന്റിന്റെയും റെയിൽവേസ്റ്റേഷന്റെയും തൊട്ടടുത്തായാണ് ഈ പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പുത്തരിക്കണ്ടത്തുള്ള പാർക്കിങ്ങ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ചാല മാർക്കറ്റിന്റെ അടുക്കലും അടുത്ത മൾട്ടി ലെവൽ പാർക്കിങ് സംവിധാനത്തിന്റെ നിർമാണം ആരംഭിക്കാൻ പോകുന്നുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ചാർജിങ് സൗകര്യവും. മിതമായ നിരക്കും ഇവയുടെ പ്രത്യേകതകളാണ്. കാണാം വിശദമായ വീഡിയോ:-https://www.facebook.com/share/v/16hVYfKyaW/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News