
തൃശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം. ആലത്തൂർ, തൃശൂർ ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പട്ടാണ് പോസ്റ്റർ. തൃശൂർ ഡി സി സി ഓഫീസിനു മുന്നിലും, പ്രസ് ക്ലബ് റോഡിലുമാണ് ചൊവ്വാഴ്ച രാവിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഒരിടവേളയ്ക്കു ശേഷമാണ് തൃശൂരിലെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം ആരംഭിച്ചിട്ടുള്ളത്. നേരത്തേ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തൃശൂർ ഡി സി സി ഓഫീസിന് മുന്നിൽ ദിവസങ്ങളോളം പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി സി സി ഓഫീസിനു മുന്നിലും പ്രസ് ക്ലബ്ബിനു മുന്നിലുമാണ് ചൊവ്വാഴ്ച രാവിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തൃശൂർ ആലത്തൂർ പാർലമെൻ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച് കെ പി സി സി നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് പുറത്തുവിടണം എന്നാണ് പോസ്റ്ററിലെ ആവശ്യം. കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്ററുകൾ പ്രതൃക്ഷപ്പെട്ടിട്ടുള്ളത്. നേരത്തേ തുടർച്ചയായുള്ള പോസ്റ്റർ പ്രതിഷേധങ്ങൾക്കും ഡിസിസി ഓഫീസിലെ കയ്യാങ്കളിക്കും ശേഷമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം പഠിക്കാൻ കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചത്.
Also read: വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തുറന്ന് രാജ്യാന്തര കോണ്‍ക്ലേവിന് തുടക്കമായി
രണ്ടു ലോകസഭാ മണ്ഡലങ്ങളിലും നിയമസഭാ മണ്ഡലങ്ങളിലെ നേതാക്കളുമായി അന്വേഷണ സമിതി കുടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണം തുടങ്ങി ഏഴു മാസത്തോളമായിട്ടും റിപ്പോർട്ട് പുറത്തുവരാത്ത സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തൃശൂരിൽ പ്രതിഷേധ പോസ്റ്ററുമായി രംഗത്തെത്തിയിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here