സെക്യൂരിറ്റി ഇല്ലാതെ അത്യാഹിത വിഭാ​ഗം ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വീണ്ടും സുരക്ഷാവീഴ്ച

hospital

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ഇല്ലാത്തത് ചർച്ചയാകുന്നു. സെക്യൂരിറ്റിയുടെ വീഴ്ച കാരണം രോഗി മരണപ്പെട്ട സംഭവത്തെ തുടർന്ന് വിവാദമായ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സുരക്ഷാ സംവിധാനത്തിലെ വീഴ്ച വീണ്ടും ചർച്ചയാകുകയാണ്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ഇന്ന് സെക്യൂരിറ്റി ജീവനക്കാർ ഡ്യൂട്ടിയിൽ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് പകരം പുതിയ നിയമനം നടന്നിട്ടില്ല.മുമ്പ് ഇതുപോലെ മാറ്റിനിർത്തപ്പെട്ട മറ്റൊരു ജീവനക്കാരനും നിലവിൽ ജോലിയിൽ ഇല്ല. ശേഷിക്കുന്ന ജീവനക്കാരൻ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണ്.

also read:താമരശ്ശേരിയിൽ തടി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്

ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന അത്യാഹിത വിഭാഗത്തിൽ മദ്യപൻമാർ ഉൾപ്പെടെ വിവിധ സാഹചര്യങ്ങളിലുള്ള ആളുകൾ എത്താറുണ്ട്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സെക്യൂരിറ്റി സംവിധാനം വേണമെന്ന ആവശ്യം നേരത്തേ തന്നെ ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News