ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നുവിട്ടുവെങ്കിലും ചിന്നക്കനാലിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാന കൂട്ടം മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ വീട് തകർത്തത്. വീടും വീടിനോടുചേർന്നുള്ള ഷെഡും കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ രണ്ട് മാസമായി ആളൊഴിഞ്ഞ വീട്ടിലായിരുന്നു ആനകളുടെ ആക്രമണം. വീട്ടിൽ  ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത് . ചക്കകൊമ്പനും മൂന്ന് പിടിയാനകളും അടങ്ങുന്ന നാല് കാട്ടാനകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

അതേസമയം, പെരിയാർ കടുവ സങ്കേതത്തിലെ വനമഖലയിലേക്ക് മാറ്റിയ അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനം വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്.ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റ‌ർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ.ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണ് ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News