
ടിനി ടോമിനെതിരായ പരാതിയിൽ നാളെ അൻസിബയുടെ മൊഴിയെടുക്കും. കടവന്ത്ര പോലീസാണ് മൊഴിയെടുക്കുക. ഇൻഫോപാർക്ക് പോലീസിന് ലഭിച്ച പരാതി കടവന്ത്ര പോലീസിന് കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വര്‍ഗീയ അധിക്ഷേപങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ പരാതി നൽകിയിരുന്നത്.
താരസംഘടനയായ എഎംഎംഎയില്‍ താന്‍ ഉന്നയിച്ച ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു. എഎംഎംഎ ജോയിന്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചതിനു ശേഷമായിരുന്നു അന്‍സിബ ടിനിക്കെതിരെ പരസ്യപ്രതികരണം നടത്തിയത്. തുടർച്ചയായി തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയ ടിനി ടോം തന്നെ മതപരമായി ആക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുകയും ചെയ്തുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. സംഘടനാതലത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

