ജല്ലിക്കട്ടിലെ ആ ക്ലൈമാക്‌സിൽ മനുഷ്യരെ കൂടാതെ ഡമ്മികളും ഉണ്ടായിരുന്നു; ആന്‍സണ്‍ ആന്റണി

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ പ്രതിഭ പതിഞ്ഞ ചിത്രമായിരുന്നു ജല്ലിക്കെട്ട്. ഏറ്റവും അധികം ആളുകളെ ഒരുമിച്ച് അഭിനയിപ്പിച്ച സിനിമയിലെ ക്ലൈമാക്സ് തന്നെയായിരുന്നു പ്രധാന ആകർഷണം. ഇപ്പോഴിതാ ആ വിഖ്യാത ക്ലൈമാക്‌സിനെ കുറിച്ച് സംസാരിക്കുകയാണ് ജല്ലിക്കട്ട് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ ആന്‍സണ്‍ ആന്റണി.

ആന്‍സണ്‍ ആന്റണി പറഞ്ഞത്

സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് ഇടുക്കി റിസര്‍വ് ഏരിയയുടെ ഏറ്റവും അവസാനമുള്ള സ്ഥലത്താണ്. ആയിരത്തിയഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ചാണ് ആ സീനുകള്‍ ചെയ്തത്. അതില്‍ പോത്തിനെ ഓടിച്ചു കൊണ്ടുവന്നിട്ട് പോത്ത് ചതുപ്പില്‍പെടുമ്പോള്‍ ആന്റണി അതിനെ കുത്താന്‍ പോകുന്നു. അതേസമയം പിന്നില്‍ നിന്ന് ആളുകള്‍ കുത്തുന്നു, പിന്നെ മീതേക്ക് മീതെ ആളുകള്‍ വീഴണം.

ALSO READ: മമ്മൂട്ടി കരഞ്ഞാൽ പ്രേക്ഷകനും കരയുമെന്ന ചരിത്ര വാചകത്തിന് ഇന്നും മാറ്റമില്ല, മഹാനടനൊപ്പം വളരുകയാണ് മലയാള സിനിമയും

ഒരു മല പോലെ ആളുകള്‍ വേണമെന്ന് ലിജോ പറഞ്ഞു. അതിന് ഒരുപാട് ആളുകള്‍ വേണം. അങ്ങനെ നല്ല ഉയരത്തില്‍ റൗണ്ട് ഷേപ്പില്‍ ഒരു റാംപ് ഉണ്ടാക്കി. ഏറ്റവും മുകളില്‍ ആളുകളും ഇടയില്‍ ഡമ്മികളും വെച്ചാണ് ആ സീന്‍ ചെയ്തത്. എങ്കിലും കുറെ ആളുകളെ അതിന് മുകളില്‍ കയറ്റിയിരുന്നു. രാത്രി ഇത് ഷൂട്ട് ചെയ്യുമ്പോള്‍ രണ്ടര മൂന്ന് മണിയായി. അവിടെയാണെങ്കില്‍ നല്ല തണുപ്പാണ്. ഏഴ് മണി ആകുമ്പോഴേക്കും ഈ ആളുകള്‍ക്ക് ഭക്ഷണം കഴിക്കേണ്ട സമയമാണ്. പക്ഷെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഈ ആളുകള്‍ കുറയും.

അതായത് ഈ സീനിലേക്ക് ഒരുപാട് ആളുകള്‍ വേണം. പക്ഷെ ഭക്ഷണം കഴിഞ്ഞാല്‍ ചിലര്‍ അവിടുന്ന് പോകും. അവസാനം ആ റാംപിന് മുകളില്‍ കയറാന്‍ ആളുകള്‍ കുറഞ്ഞു. അഞ്ഞൂറോ എഴുന്നൂറോ ആളുകളായി. ഞങ്ങള്‍ അവര്‍ക്ക് വേണ്ടി രണ്ടായിരത്തോളം ടോക്കണുകള്‍ ഉണ്ടാക്കി വെച്ചിരുന്നു. ചുവപ്പും പച്ചയുമൊക്കെ കളറിലാണ് ഇത്. അറുന്നൂറ് ആളുകളൊക്കെ ആകുമ്പോള്‍ ഞങ്ങള്‍ ചുവപ്പ് കളര്‍ ടോക്കണ്‍ കൊടുക്കും.

ALSO READ: സ്ത്രീകൾ മാത്രമല്ല, സിനിമാ മേഖലയിൽ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളാവുന്നു; വെളിപ്പെടുത്തലുമായി നടൻ

എന്നിട്ട് ആ കളര്‍ ടോക്കണ്‍ ഉള്ളവര്‍ക്ക് മാത്രമേ പൈസ തരികയുള്ളു എന്ന് പറയും. അപ്പോള്‍ ആളുകള്‍ കൂടും. ആ സമയത്ത് വീണ്ടും ടോക്കണ്‍ കൊടുക്കും. കുറച്ച് കഴിഞ്ഞാല്‍ വീണ്ടും ആളുകള്‍ കുറയും. ആ സമയത്ത് പച്ച കളര്‍ ടോക്കണ്‍ കൊടുക്കും. അങ്ങനെയാണ് ആളുകളെ പിടിച്ചു നിര്‍ത്തിയത്. അവര്‍ ആരും പ്രൊഫഷണല്‍ ആയിട്ടുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളല്ല. അവിടെ അടുത്തുള്ള ആളുകളാണെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News