
സംസ്ഥാനത്തെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗവും, മതമേലധ്യക്ഷൻമാരുടെ യോഗവും നാളെ. ഓൺലൈനായാണ് രണ്ട് യോഗങ്ങളും ചേരുക. ലഹരി വസ്തുക്കളുടെ വ്യാപനം തടയാൻ വിപുലമായ ആക്ഷൻ പ്ലാൻ രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ലഹരി വ്യാപനം തടയാൻ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സിനിമ, തൊഴിലാളി, വിദ്യാർത്ഥി ,യുവജന, മഹിള മേഖലകളിലെ യോഗം നേരത്തെ സർക്കാർ ചേർന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇതിന്റെ തുടർച്ചയായാണ് മതമേലധ്യഷന്മാരുടെ യോഗവും, സർവ്വകക്ഷിയോഗവും സർക്കാർ വിളിച്ചു ചേർക്കുന്നത്.
Also read: തൃശൂർ പൂരം; വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന ഉറപ്പുമായി സംസ്ഥാന സർക്കാർ
നാളെ രാവിലെ 11. 30നാണ് മതമേലധ്യക്ഷന്മാരുടെ യോഗം ചേരുക. വൈകുന്നേരം 3 30ന് സർവ്വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇരുയോഗങ്ങളും ഓൺലൈനായാണ് ചേരുക. വിദ്യാർത്ഥി യുവജന മേഖലകളിൽ വിപുലമായ ലഹരി വിരുദ്ധ പ്രചാരണത്തിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. വിദ്യാർത്ഥി യുവജന മേഖലകളിൽ വ്യത്യസ്തങ്ങളായ ക്യാമ്പയിനുകൾ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. ടൂറിസം മേഖലകളിലും ലഹരിവിരുദ്ധ പ്രവർത്തങ്ങളും മോണിറ്ററിംഗും സംഘടിപ്പിക്കും.
ആറുമാസത്തിലൊരിക്കൽ കുട്ടികളുടെ മെഡിക്കൽ ചെക്കപ്പ് നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളിലെയും കൗമാരക്കാരിലെയും അക്രമവാസന തടയാൻ തിങ്ക് ടാങ്ക് കർമ്മപദ്ധതിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഉൾപ്പെടെയാണ് കർമ്മസമിതിയിലെ അംഗങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here