
ലഹരിക്കെതിരെ മണ്ണാർക്കാട്ട് പ്രതിഷേധ കുടുംബ മതിൽ തീർത്തു. നിരോധിത ലഹരിയുടെ വിൽപ്പനയും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ മൂവ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മണ്ണാർക്കാട് നഗരസഭയും, ട്രേഡ് യൂണിയനുകളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും പരിപാടിയിൽ പങ്കാളികളായി…
മണ്ണാർക്കാട് നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെ നീണ്ട ലഹരി വിരുദ്ധ കുടുംബ മതിലിൽ പതിനായിരത്തോളം പേർ അണിനിരന്നു. അഡ്വ എൻ ഷംസുദീൻ എം എൽ എ പ്രതിരോധ മതിൽ ഉൽഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
‘സിപിഐഎം മണ്ണാർക്കാട് എരിയ സെക്രട്ടറി നാരായണൻ കുട്ടി, സി പി ഐ ഏരിയാ സെക്രട്ടറി അസീസ് കുമരംപുത്തൂർ,ജില്ലാ അസി. സെക്രട്ടറി മണികണ്ടൻ പൊറ്റശ്ശരി, അഹമ്മദ് അഷറഫ് , നഗരസഭ കൗൺസിൽ അംഗങ്ങൾ,, തുടങ്ങി, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കാളികളായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

