ലഹരി വിരുദ്ധ പ്രചാരണം അഞ്ചാംഘട്ടം; സംസ്ഥാനതല ഉദ്‌ഘാടനം ജൂൺ 26 ന്: മുഖ്യമന്ത്രി

pinarayi-vijayan

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ അഞ്ചാം ഘട്ടത്തിന് ജൂൺ 26 ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി 30 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ആയിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ‘എന്റെ കുടുംബം ലഹരിമുക്ത കുടുംബം’ പദ്ധതിയിൽ റസിഡൻസ് അസോസിയേഷനുകൾ ഭാഗമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം എന്ന പ്രമേയം അവതരിപ്പിക്കും. ലഹരിമുക്ത പോരാട്ടം കേരളം ശക്തമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: പ്രതീക്ഷിച്ചത് ക്യൂട്ട്നെസ്സ്, കിട്ടിയത് മറ്റൊരു ക്യൂട്ട്നെസ്സ്; അമ്മയുടെ റീൽ പരീക്ഷണത്തിൽ പേടിച്ച് കുരുന്ന്

അതേസമയം, ഇസ്രയേൽ ഇറാനെതിരെ നടത്തുന്ന സംഘർഷം നിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക സമാധാനത്തിനോട് ഭീഷണി ഉയർത്തുന്ന തരത്തിലാണ് സയണിസ്റ്റ് ഭീകരത. അമേരിക്കയുടെ ഒത്താശയുടെ ഇസ്രയേൽ ഇറാനെതിരെ യുദ്ധം നടത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ ലോകം രംഗത്ത് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ ഇന്ത്യ തയ്യാറാകണം. ഇറാനിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികൾക്ക് സൗകര്യം ഒരുക്കണമെന്ന് ദില്ലിയിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലി കേരള ഹൗസിൽ തിരികെത്തുന്ന മലയാളികൾക്ക് താമസസൗകര്യം ഒരുക്കും. കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്കയിൽ പേര് രജിസ്റ്റർ ചെയ്യണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News