ബെൽഫാസ്റ്റിൽ കുടിയേറ്റവിരുദ്ധ കലാപം കത്തിപ്പടരുന്നു; മലയാളികളടക്കമുള്ളവർ ആശങ്കയിൽ

belfast

വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ കലാപം കത്തിപ്പടരുന്നു. മലയാളികൾ അടക്കം ആയിരക്കണക്കിന് ഭാരതീയർ ഉള്ള നഗരത്തിലെ അക്രമങ്ങളും തീവെയ്പ്പും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നൂറുകണക്കിന് കലാപകാരികളാണ് നഗരത്തെ ഒരു യുദ്ധക്കളമായി മാറ്റിയിരിക്കുന്നത്.

ഒരു സുഡാനി അഭയാത്ഥി തദ്ദേശവാസിയായ മദ്യവയസ്‌കനെ കത്തി കൊണ്ട് ആക്രമിച്ചു മാരകമായി പരുക്കേല്പിച്ചതിനു പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സുഡാനി സ്വദേശി നിരായുധനായ വ്യക്തിയെ കുത്തിപരുക്കേൽപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കുടിയേറ്റവിരുദ്ധ മുദ്രാവാക്യങ്ങളുമായി ഒരു വിഭാഗം തെരുവിലിറങ്ങുകയായിരുന്നു. മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടി ബസുകൾക്കും കാറുകൾക്കും തീയിട്ടു.

Also Read: ലണ്ടനിൽ അപ്പാർട്ട്മെന്റിലെ 36-ാം നിലയിൽ നിന്ന് വീണ് ഇന്ത്യൻ വംശജരായ ദമ്പതികളും മകനും മരിച്ചു

ന്ത്യക്കാർ ഉൾപ്പടെയുള്ളവർ നടത്തുന്ന കടകളും കലാപകാരികൾ ആക്രമിച്ചു എന്നാണ് റിപ്പോർട്ടുകൾ.രാജ്യത്തെ ഒരുവിഭാഗം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന കുടിയേറ്റക്കാരോടുള്ള ഭയവും ആശങ്കയും വലതുപക്ഷ സംഘടനകളും വ്യക്തികളും വ്യാപകമായി കുടിയേറ്റ വിരുദ്ധ വികാരം സൃഷ്ടിക്കാൻ ഉപയോഗിച്ചു എന്നാണ് പരക്കെയുള്ള ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News