കായംകുളം എൽഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുഡിഎഫ് നേതാവ്

prathibha irshad

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദ് അധിക്ഷേപ പരാമർശം നടത്തി. കായംകുളത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പ്രതിഭയുടെ ശരീര ഭംഗിയെയും സംസാരിക്കാനുള്ള കഴിവിനെയും വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചുകൊണ്ടാണ് ഇർഷാദ് സംസാരിച്ചത്.

ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുജനങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയരുന്നത്. സി പി ഐ എം നേതാവ് സി എസ് സുജാത ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ഇർഷാദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ALSO READ: യു പ്രതിഭയ്‍ക്കെതിരെയുളള യുഡിഎഫ് മണ്ഡലം കൺവീനർ എ ഇർഷാദിൻ്റെ പ്രസ്താവന പൊതുസമൂഹത്തിന് നാണക്കേട്: ബിനീഷ് കോടിയേരി

കേരളത്തിൽ മത്സരരംഗത്തുള്ള എല്ലാ വനിതാ സ്ഥാനാർഥികളെയും അധിക്ഷേപിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ നിലപാടാണ് ലീഗ് നേതാവ് സ്വീകരിച്ചതെന്ന് എൽഡിഎഫ് നേതൃത്വം പറഞ്ഞു. കായംകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയ ജനപ്രതിനിധിയാണ് യു പ്രതിഭ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News