
മലയാളികൾ മാത്രമല്ല, നിരവധി സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വാർത്താപ്രാധാന്യം നേടിയ ചിത്രം റിലീസിന് ശേഷവും അത് തുടർന്നു. സംഘപരിവാറിനെ കുറിച്ച് പറയുന്ന പല ഭാഗങ്ങളും സമ്മർദ്ദങ്ങൾ മൂലം അണിയറപ്രവർത്തകർക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു. ഇത് മാത്രമല്ല, ചിത്രത്തിന്റെ സംവിധായകനും നിർമാതാവിനും എതിരെ കേന്ദ്ര ഏജൻസി രംഗത്ത് വരികയും ചെയ്തു. കൂടാതെ ഇന്ന് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ് കിട്ടിയിരുന്നു. എമ്പുരാൻ ആദ്യഭാഗമായ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് ഇൻകം ടാക്സ് നോട്ടീസ്. ജനഗണമന, ഗോൾഡ്, കടുവ എന്നീ സിനിമകളിൽ നിന്ന് നിർമ്മാതാവിന് പുറമേ അഭിനേതാവ് എന്ന നിലയിൽ ലഭിച്ച പ്രതിഫലത്തിന്റെ കാര്യത്തിൽ വ്യക്തത തേടി നടൻ പൃഥ്വിരാജ് സുകുമാരനും ഇൻകം ടാക്സ് നോട്ടീസ് അയച്ചിരുന്നു.
ALSO READ: എന്തുകൊണ്ട് “ആലപ്പുഴ ജിംഖാന” ? ആകാംക്ഷയോടെ പ്രേക്ഷകർ
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. പോസ്റ്റ് നടൻ പൃഥ്വിരാജിനൊപ്പം ഉള്ള ചിത്രമാണെങ്കിലും അതിനു നൽകിയ അടിക്കുറിപ്പാണ് ആളുകളിൽ ശ്രദ്ധ കൊണ്ടുവന്നത്. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ…?’ എന്നാണ് ആന്റണി നൽകിയ കുറിപ്പ്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്ക് അകം തന്നെ ആരാധകർ അത് ഏറ്റെടുത്ത കഴിഞ്ഞു. കമന്റ് ബോക്സിൽ നോക്കിയാൽ അത് കാണാൻ സാധിക്കും. നിങ്ങൾ okay ആണ്.. പക്ഷെ ഞങ്ങൾ മിത്രങ്ങൾ അസ്വസ്ഥരാണ്, സിനിമ ശരിക്കും സത്യമാണെന്ന് ഇഡിയും ഇൻകം ടാക്സ് ഒക്കെ തെളിയിച്ചു എന്ന് തുടരുന്നു കമന്റുകൾ.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here