
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തില്‍ ഖേദപ്രകടനം നടത്തിയത് ആരെയും വേദനിപ്പിക്കാതിരിക്കാനാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം കൂട്ടായി എടുത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ALSO READ: സിനിമ കണ്ട് ഹിന്ദുക്കള്‍ ആവേശം പ്രകടിപ്പിക്കുന്നതില്‍ ഒരു പ്രയോജനവുമില്ലെന്ന് രാജ് താക്കറേ
ഖേദപ്രകടനത്തില്‍ മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് റീ എഡിറ്റ് നടത്തിയത്. മാത്രമല്ല ചിത്രത്തിലെ നായകനായ മോഹന്‍ലാലിന് കഥ അറിയാമായിരുന്നെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മോഹന്‍ലാലിന് സിനിമയെ പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നു. അറിയില്ലന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എല്ലാവരും സിനിമയെ മനസിലാക്കിയവരാണ്. തെറ്റു ചെയ്യാന്‍ അല്ല സിനിമ എടുത്തത് ശരിയെന്ന് തോന്നിയത് കൊണ്ടാണ്. പുതിയ പതിപ്പ് ഇന്ന് വൈകിട്ട് തിയേറ്ററുകളില്‍ എത്തുമെന്ന് കരുതുന്നതെന്നും ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.
ALSO READ: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം: വൈസ് ചാൻസലർ വിളിച്ച യോഗം ഇന്ന്
Antony Perumbavoor on Empuraan Allegations

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here