ഇരുചക്ര വാഹനങ്ങളിലെ കുടുംബ യാത്ര; കേന്ദ്രത്തോട് നിയമ ഭേദഗതി വരുത്താനവശ്യപ്പെടും: ഗതാഗത മന്ത്രി

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്ത്  കുടുംബ യാത്രയില്‍ നിയമാനുസൃതമായി പി‍ഴയടയ്ക്കണമെന്നതില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് കേന്ദ്രനിയമമാണ്, സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്നതല്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു മാത്രമായി ഒന്നും ചെയ്യാനാകില്ല.  ഉയര്‍ന്ന് വന്ന ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും മോട്ടോർ വാഹന നിയമ ഭേദഗതി വരുത്താനവശ്യപെടുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here