‘ആറാടി ആർ ഡി എക്‌സ്’, അടിച്ചു കേറി പിള്ളേരെന്ന് പ്രേക്ഷകർ: കൊത്തയ്ക്ക് ഭീഷണിയാകുമോ? മറുപടിയുമായി ആന്റണി വർഗീസ്

ഓണം റിലീസായി വന്ന നഹാസ് ഹിദായത് ചിത്രം ആർഡിഎക്‌സിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കിംഗ് ഓഫ് കൊത്തയ്ക്കൊപ്പം തന്നെ ആർഡിഎക്‌സ് കാണാനും ആളുകൾ തിയേറ്ററിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതോടെ സിനിമ നിവിനും ദുൽഖറിനും ഭീഷണിയാകുമോ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ഉയർന്നു കേട്ടത്. ഇപ്പോഴിതാ ചോദ്യങ്ങൾക്ക് മറുപടിയായി സിനിമയിലെ നായകന്മാരിൽ ഒരാളായ ആന്റണി വർഗീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ: ‘തന്മയയും ഓംകാറും ചേര്‍ന്നപ്പോള്‍ കുടുംബം പൂര്‍ണമായി’; പ്രിയതമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നരേന്‍

ആര്‍ ഡി എക്‌സ് ദുല്‍ഖറിനും നിവിനും വെല്ലുവിളിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആ സിനികളൊന്നും താന്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ട് അതിന് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലെന്നുമായിരുന്നു പെപ്പെ പറഞ്ഞത്. എന്താകുമെന്ന് അറിയാത്തത് കൊണ്ട് താന്‍ വീട്ടില്‍ പമ്മിയിരിക്കുകയായിരുന്നുവെന്നും, ഇപ്പോഴാണ് സമാധാനമായതെന്നും പെപ്പെ പറഞ്ഞു.

ALSO READ: സ്നേഹത്തിനും ആശംസകൾക്കും നന്ദി ;സന്തോഷം പങ്കുവെച്ച് അല്ലു അർജ്ജുൻ 

‘ഞാന്‍ വീട്ടില്‍ പമ്മിയിരിക്കുകയായിരുന്നു. എന്താവുമെന്ന് അറിയില്ലല്ലോ. ഇപ്പോഴാണ് ഒന്ന് സമാധാനമായത്. രാവിലെ സമാധാനത്തോടെ വീട്ടില്‍ ഇരിക്കാമെന്ന് കരുതി. ഫസ്റ്റ് ഷോ കാണാന്‍ പോയില്ല. സിനിമ കണ്ട് കുറേപ്പേര്‍ വിളിച്ചു. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്’, പെപ്പെ പറഞ്ഞു.

ALSO READ: ‘വൃഷഭ’യിലെ മോഹൻലാല്‍, വൈറലായി സേതു ശിവാനന്ദന്‍റെ ക്യാരക്ടര്‍ സ്‍കെച്ച്

അതേസമയം, ആര്‍ ഡി എക്‌സ് വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും യഥാര്‍ത്ഥ മാസ് പടമാണോ എന്ന് പ്രേക്ഷകരാണ് പറയേണ്ടതെന്നും സിനിമയുടെ സംവിധായകൻ നഹാസ് മാധ്യമങ്ങളോട് പറഞ്ഞു. സിനിമ കണ്ട് വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും, ഈ കയ്യടിയൊക്കെയാഗ്രഹിച്ചാണ് സിനിമ ചെയ്തതെന്നും നഹാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News