‘അതിന് എന്റെ അപ്പന്റേയും അമ്മയുടേയും ജീവന്റെ വിലയുണ്ട്’; വിവാദത്തില്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ് രംഗത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു അഞ്ജലിയുടെ പ്രതികരണം. രണ്ടു ദിവസത്തോളം തങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ചേട്ടന്‍ നല്‍കിയത്. ഈ ദിവസങ്ങളില്‍ തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകണമെന്നില്ല. അതിന് തന്റെ അപ്പന്റേം അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നും അഞ്ജലി പറഞ്ഞു.

പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്നതടക്കം ആന്റണിക്കെതിരെ ജൂഡ് ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായിരുന്നു. ഈ പണം ഉപയോഗിച്ചാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആന്റണി ആരോപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയില്ലെങ്കില്‍ ആന്റണിയില്ലെന്ന ആരോപണവും ജൂഡ് ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി ഇന്നലെയാണ് ആന്റണി രംഗത്തെത്തിയത്. അഭിനയിക്കാമെന്നേറ്റ സിനിമയില്‍ നിന്ന് പിന്മാറിയെങ്കിലും പണം തിരിച്ചു നല്‍കിയിരുന്നുവെന്ന് ആന്റണി പറഞ്ഞിരുന്നു.

Also Read- ‘പണം തിരിച്ചു നല്‍കി ഒന്‍പത് മാസം കഴിഞ്ഞാണ് സഹോദരിക്ക് വിവാഹ ആലോചന തന്നെ വന്നത്’; ജൂഡ് ആന്റണിക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

നിര്‍മാതാവില്‍ നിന്ന് വാങ്ങിയ പണം താന്‍ തിരിച്ചു നല്‍കിയത് 2020 ജനുവരി 27നാണ്. ഇതു കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിക്ക് വിവാഹാലോചന തന്നെ വരുന്നത്. സഹോദരിയുടെ വിവാഹം 2021 ജനുവരിയിലായിരുന്നു. ഈ വിഷയം മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്നും ആന്റണി പറയുന്നു. തന്നെക്കുറിച്ച് എന്ത് ആരോപണങ്ങളും പറയാം. തന്റെ ഭാഗത്ത് ന്യായം ഉണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്. എന്നാല്‍ കുടുംബത്തെ സൈബര്‍ ഇടങ്ങളില്‍ വേട്ടയാടി. ഭാര്യയുടെ സമൂഹ മാധ്യമ അക്കൗണ്ടില്‍ മോശം പ്രതികരണങ്ങളുണ്ടായി. കുടുംബത്തിന് വേദനിച്ചതുകൊണ്ടാണ് പ്രതികരിക്കാമെന്ന് തീരുമാനിച്ചതെന്നും ആന്റണി വര്‍ഗീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ജൂഡ് ആന്റണിക്കെതിരെ ആന്റണി വര്‍ഗീസിന്റെ അമ്മ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News