
അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ‘ലോക്ക്ഡൗൺ’ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു. ഇന്ന് മുതലാണ് ഒടിടിയിൽ പ്രദർശനം ചെയ്യുന്നത്. 2026 ജനുവരി 30-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. തമിഴിൽ നിർമ്മിച്ച ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഒടിടിയിൽ കാണാൻ കഴിയും. ആമസോൺ പ്രൈം വഴിയാണ് നിലവിൽ പ്രേക്ഷകർക്ക് ഒ ടി ടി യിൽ സിനിമ കാണാൻ കഴിയുക.
Also read: വെള്ളിത്തിരയിലെ കവിഹൃദയം : തിക്കുറിശ്ശിയുടെ മായാത്ത മുദ്രകൾ
കോവിഡ്-19 മഹാമാരിക്കാലത്ത് ചെന്നൈയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മധ്യവർഗ കുടുംബത്തിൽ നിന്നുള്ള അനിത എന്ന അനുപമ പരമേശ്വരൻ അവതരിപ്പിച്ച കഥാപത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ കടന്നുപോകുന്നത്.
എ.ആർ. ജീവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരനെ കൂടാതെ ചാർളി, നിരോഷ, ലിവിംഗ്സ്റ്റൺ, മലയാള താരം ഷമ്മി തിലകൻ എന്നിവരും പ്രധാന വേഷങ്ങളിൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

