‘ടോക്സിക്’ ബോളിവുഡ് ഉപേക്ഷിക്കുന്നു, ഇനി അങ്കം സൗത്തില്‍; കൂടുമാറ്റം സ്ഥിരീകരിച്ച് അനുരാഗ് കശ്യപ്

anurag-kashyap

മുംബൈ വിട്ട് ബെംഗളൂരിലേക്ക് താമസം മാറിയതായി സംവിധായകന്‍ അനുരാഗ് കശ്യപ് സ്ഥിരീകരിച്ചു. ഒരു മാധ്യമ സ്ഥാപനവുമായുള്ള സംഭാഷണത്തില്‍ ആയിരുന്നു വെളിപ്പെടുത്തല്‍. ബോളിവുഡ് ഇൻഡസ്ട്രിയില്‍ ഏറെ കാലമായി നിരാശ പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. ഇനി ബോളിവുഡിന്റെ ‘ടോക്സിക്’ അന്തരീക്ഷത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ സിനിമാ ലോകത്ത് നിന്ന് അകന്നു നില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോക്‌സ് ഓഫീസ് കണക്കുകളോടുള്ള ബോളിവുഡിന്റെ വര്‍ധിച്ചുവരുന്ന അഭിനിവേശത്തെ കശ്യപ് വിമര്‍ശിച്ചു. സൃഷ്ടിപരമായ ആശയങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ ബോളിവുഡ് ഇടം നല്‍കുന്നില്ല. ബോളിവുഡ് വിടാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം മുമ്പ് സൂചന നല്‍കിയിരുന്നു.

Read Also: ഈ യാത്ര ഏറെ പ്രിയപ്പെട്ടത്; പൃഥ്വിയെ കണ്ട സന്തോഷത്തിൽ അഹാന; പോസ്റ്റ് വൈറൽ

സംവിധാനത്തിനു പുറമേ, കശ്യപ് അഭിനയത്തിലും സജീവമാണ്. ഷാനില്‍ ദിയോ സംവിധാനം ചെയ്ത ‘ഡക്കോയിറ്റ്- ഏക് പ്രേം കഥ’ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷമാണ് അദ്ദേഹം ചെയ്യുന്നത്. മലയാളത്തില്‍ ആശിക് അബു സംവിധാനം ചെയ്ത റൈഫിള്‍സ് ക്ലബില്‍ അദ്ദേഹം ശ്രദ്ധേയ വേഷം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News