‘ശരിക്കും ദൈവത്തിൻറെ കുട്ടിയാണ്’; കോഹ്ലിയുടെ നേട്ടത്തിൽ അനുഷ്ക

ഏകദിന ക്രിക്കറ്റിലെ 50-ാം സെഞ്ച്വറി പൂർത്തിയാക്കിയ വിരാട് കോഹ്‌ലിയുടെ നേട്ടത്തിൽ ഹൃദയസ്‍പർശിയായ കുറിപ്പുമായി കോഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മ. കോഹ്ലിയുടെ ഈ സ്വപ്‍ന സാക്ഷാത്കാരത്തിന് സാക്ഷിയായി അനുഷ്‌കയും ഗാലറിയിൽ ഉണ്ടായിരുന്നു. ‘ഏറ്റവും മികച്ച തിരക്കഥാകൃത്ത് ദൈവമാണ്. നിങ്ങളുടെ സ്നേഹത്താൽ എന്നെ അനുഗ്രഹിച്ചതിന് നന്ദിയുണ്ട്. നിങ്ങൾക്ക് ഉള്ളതും ആഗ്രഹിക്കുന്നതും എല്ലാം നേടുക, നിങ്ങളോടും കായികരംഗത്തോടും എപ്പോഴും സത്യസന്ധത പുലർത്തുക. നിങ്ങൾ ശരിക്കും ദൈവത്തിൻറെ കുട്ടിയാണ്’ എന്നാണ് അനുഷ്ക ഇൻസ്റ്റയിൽ പങ്കുവെച്ച കുറിപ്പ്.

ALSO READ:നിമിഷ പ്രിയയുടെ അപ്പീൽ തള്ളി യെമനിലെ സുപ്രീംകോടതി

അതേസമയം റെക്കോർഡ് നേട്ടത്തിന് ശേഷം കോഹ്ലി തന്റെ പ്രിയതമക്ക് ഒരു ഫ്ലൈയിങ് കിസ് നൽകിയതും ശ്രദ്ധ നേടിയിരുന്നു. വിരാടിനെതിരായ ആദ്യ എൽബിഡബ്ലു ഡിആർഎസിലേക്കു പോയപ്പോൾ നെഞ്ചിടിപ്പോടെ ഇരിക്കുന്ന അനുഷ്കയെയും കാണികൾക്കിടയിൽ കാണാമായിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള സെമി പോരാട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിന്റെ 49 സെഞ്ച്വറികൾ എന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത്.

ALSO READ: 125 വർഷം പൂർത്തിയാക്കി തിരുവനന്തപുരം ഗവൺമെൻറ് വിമൻസ് കോളേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys